നോയിഡയിലേക്കെത്തിയ സിപിഐഎം സംഘത്തെ തടഞ്ഞ് പൊലീസ്, പ്രതിഷേധത്തെ തുടർന്ന് അനുമതി നൽകി, തലകുനിച്ച് യോഗി സർക്കാർ

CPIM Delegation Stopped by Police in Noida

തൊഴിൽ സമരം ശക്തമായി മുന്നേറുന്ന നോയിഡയിലേക്കെത്തിയ സിപിഐഎം പ്രതിനിധി സംഘത്തെ തടഞ്ഞ് ഉത്തർപ്രദേശ് പൊലീസ്. ഉത്തർപ്രദേശ് ബോർഡറിൽ വെച്ചാണ് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, എ എ റഹീം എംപി, വി ശിവദാസൻ എംപി തുടങ്ങിയവർ അടക്കമുള്ള, പാർലമെന്റ് അംഗങ്ങളും ഉൾപ്പെടുന്ന പ്രതിനിധി സംഘത്തെ യുപി പൊലീസ് തടഞ്ഞത്.

സംഘത്തെ സമരം നടക്കുന്നിടത്തേക്ക് പോകാൻ അനുവദിക്കില്ല എന്ന് പൊലീസ് അറിയിച്ചു. എന്നാൽ പിന്തിരിയില്ലെന്ന് എം എ ബേബി വ്യക്തമാക്കി. സമര സ്ഥലത്തേക്ക് പോകാൻ അനുവദിക്കുന്നത് വരെ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ സിപിഐഎം നേതാക്കളുടെ മുന്നിൽ പൊലീസിനും യോഗി സർക്കാരിനും തലകുനിക്കേണ്ടിവന്നു.

ALSO READ: മണ്ഡല പുനർനിർണയം നടത്താനുള്ള മോദി സർക്കാരിൻ്റെ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം; വോട്ടെടുപ്പ് ഇന്ന്

നിയമ വിരുദ്ധമായ നടപടികളാണ് ഉത്ത‌ർപ്രദേശ് പൊലീസ് കൈക്കൊള്ളുന്നതെന്നും എം എ ബേബി പറഞ്ഞു. തൊഴിൽ സമരത്തിനിടെ അറസ്റ്റിലായവരെ കുറിച്ച് വിവരമൊന്നുമില്ലെന്നും സി ഐ ടി യു നോതാക്കൾ വീട്ടുതടങ്കലിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സമരം ചെയ്ത സ്ത്രീകളെയടക്കം വളരെ ക്രൂരമായാണ് പൊലീസ് മർദ്ദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News