വീടിന് ചുറ്റും വെള്ളം, കരയ്‌ക്കെത്താന്‍ രണ്ട് കിലോമീറ്റര്‍; ആരോഗ്യപ്രശ്‌നം നേരിട്ട വയോധികയെ ചുമന്ന് സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

വീടിനു ചുറ്റും വെള്ളം, കരയിലെത്താന്‍ രണ്ടു കിലോമീറ്റര്‍ ദൂരം പോകണം. വാഹനങ്ങള്‍ കടന്നു പോകില്ല. വഴിയില്‍ കഴുത്തറ്റം വെള്ളം. തിരുവല്ല കുറ്റൂര്‍ തൈമറവും കര പനയ്ക്കശേരില്‍ വീട്ടില്‍ 77 കാരിയായ അന്നമ്മ ചാണ്ടിക്ക് പനി കൂടി. ശ്വാസം മുട്ടലും. നടക്കാന്‍ കഴിയുന്നില്ല. ശ്വാസതടസം മൂര്‍ച്ഛിച്ചപ്പോള്‍ വിവരം സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വീട്ടുകാര്‍ അറിയിച്ചു. ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.

Also read- ഭാര്യയ്ക്ക് താത്പര്യം കാമുകനൊപ്പം ജീവിക്കാന്‍; വിവാഹം നടത്തിക്കൊടുത്ത് ഭര്‍ത്താവ്; വീഡിയോ

ശക്തമായ മഴയില്‍ അന്നമ്മ ചാണ്ടിയുടെ വീടിന് ചുറ്റും വെള്ളംകെട്ടിയിരുന്നു. ഇതിനിടെ അന്നമ്മക്ക് പനി കൂടുകയും കടുത്ത ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്തു. കരയ്‌ക്കെത്താന്‍ വെള്ളം നീന്തുകയല്ലാതെ മറ്റ് വഴികളില്ല. എന്നാല്‍ പ്രായമായ അന്നമ്മയുമായി വെള്ളം നീന്തുക പ്രയാസമാണ്. ഇതോടെയാണ് വീട്ടുകാര്‍ സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്.

Also Read- ‘ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്; സുപ്രീംകോടതിയെ സമീപിക്കും’; രാഹുല്‍ ഗാന്ധിക്കെതിരായ വിധിയില്‍ അഭിഷേക് സിംഗ്‌വി

ഡിവൈഎഫ്‌ഐ കുറ്റൂര്‍ ഈസ്റ്റ് മേഖലാ പ്രസിഡന്റ് ടി ആര്‍ നിധീഷ്, വൃന്ദാവനം യൂണിറ്റ് പ്രസിഡന്റ് എം എ അരുണ്‍കുമാര്‍, മറ്റ് അംഗങ്ങളായ എം എ അജിത് കുമാര്‍, ആര്‍ നിധിന്‍, അഖില്‍ സുരേഷ് ,എം എം ജയേഷ്, സിപിഐഎം തൈമറവുംകര ബ്രാഞ്ചംഗം എം ജി സുരേഷ് എന്നിവരാണ് സഹായഹസ്തവുമായെത്തിയത്. മുളയും ചൂരല്‍ കസേരയും ഉപയോഗിച്ച് ഡോളി നിര്‍മിച്ച് അതില്‍ ഇരുത്തി കഴുത്തറ്റം വെള്ളത്തിലൂടെ നടന്ന് അവര്‍ രണ്ട് കിലോമീറ്റര്‍ അകലെയുള്ള പ്രാവിന്‍ കൂട് ജംഗ്ഷനില്‍ അന്നമ്മയെ എത്തിച്ചു. പിന്നീട് അവരെ തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അന്നമ്മയെ തിരികെ വീട്ടിലെത്തിച്ചാണ് പ്രവര്‍ത്തകര്‍ മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here