പൊതു വിതരണ സംവിധാനത്തിൽ ഒരാൾക്ക് 10 കിലോ ധാന്യം; 5 കിലോ സൗജന്യമായും, 5 കിലോ സബ്‌സിടി നിരക്കിലും: പ്രകടന പത്രികയിൽ സിപിഐഎം

സിപിഐ എം പ്രകടനപത്രിക പുറത്തിറക്കി. പൊതു വിതരണ സംവിധാനത്തിൽ ഒരാൾക്ക് 10 കിലോ ധാന്യം നൽകുമെന്ന് സിപിഐഎം പ്രകടന പത്രികയിൽ. 5 കിലോ സൗജന്യമായും, 5 കിലോ സബ്‌സിടി നിരക്കിലും നൽകുമെന്നാണ് പ്രകടന പത്രികയിൽ വ്യക്തമാക്കിയിരിക്കുന്നത്. സാർവത്രിക പൊതു ആരോഗ്യ പരിരക്ഷ.പെട്രോളിയത്തിൻ്റെ തീരുവകൾ അടിയന്തരമായി കുറയ്ക്കും.വിലക്കയറ്റം നിയന്ത്രിക്കാൻ നടപടികൾ.സബ്‌സിഡിയോടെ ധാന്യ വിതരണം പുനസ്ഥാപിക്കും.സ്വകാര്യ മേഖലയിൽ സംവരണം നടപ്പാക്കും.

Also Read: ജാതി സര്‍വ്വേ നടപ്പാക്കും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോര്‍പ്പറേറ്റ് സംഭാവന നിര്‍ത്തലാക്കും; പ്രകടന പത്രികയില്‍ സിപിഐഎം

ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കും.സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ നീതി വേഗത്തിലാക്കും.സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കും.പൗരന്മാർക്ക് മേലുള്ള ഡിജിറ്റൽ നിരീക്ഷണം അവസാനിപ്പിക്കും എന്നിവയാണ് പ്രകടന പത്രിയിൽ പറയുന്ന പ്രധാന നിർദേശങ്ങൾ. യുഎപിഎയും പിഎംഎല്‍എയും റദ്ദാക്കും. ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും. ജമ്മുകാശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തും. സ്വകാര്യ മേഖലയില്‍ സംവരണം നടപ്പാക്കും.

Also Read: കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കും, ഭരണഘടന സംരക്ഷിക്കും ; പ്രകടനപത്രിക പുറത്തിറക്കി സിപിഐഎം

ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ നീതി വേഗത്തിലാക്കും. സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങള്‍ സംരക്ഷിക്കും. പൗരന്മാര്‍ക്ക് മേലുള്ള ഡിജിറ്റല്‍ നിരീക്ഷണം അവസാനിപ്പിക്കും. സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശം സംരക്ഷിക്കും. മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന 3 പേരുടെ വിദഗ്ധ സമതി ഗവര്‍ണറെ തെരഞ്ഞെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News