കളം മാറ്റി ചവിട്ടി; കെ പി രമണിയെ പുറത്താക്കി സിപിഐഎം ജില്ലാ കമ്മിറ്റി

udf k p ramani

പാർട്ടി നയത്തിന് വിരുദ്ധമായി പ്രവർത്തിച്ച കെ പി രമണിയെ പുറത്താക്കി സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ്. സി പി ഐ എം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി അംഗമായിരുന്ന കെ പി രമണി യു ഡി എഫി-ന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും കൂടാതെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത് പാര്‍ട്ടി നയത്തിന് വിരുദ്ധമായ പ്രവര്‍ത്തിയായതിനാലാണ് സിപിഐഎം പുറത്താക്കൽ തീരുമാനത്തിലെത്തിയത്.

Also read : ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭാ പള്ളിത്തര്‍ക്കം; ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കി

സിപിഐഎം ഏരിയ കമ്മിറ്റി അം​ഗവും മുൻ ജില്ലാ സെക്രട്ടറിയേറ്റ് അം​ഗവുമായ ടി കെ ​ഗോവിന്ദന്റെ ഭാര്യയാണ് കെ പി രമണി. യുഡിഎഫ് സ്ഥാനാർഥിയായ ടി കെ ​ഗോവിന്ദന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലും റോഡ് ഷോയിലും കെ പി രമണി പങ്കെടുക്കുകയും സ്ഥാനാർഥിക്ക് ഐക്യദാർഡ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപനം നടത്തിയിട്ട് പിന്നീട് യുഡിഎഫിന്റെ പിന്തുണ തേടുകയായിരുന്നു ടി കെ ​ഗോവിന്ദൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News