
പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾ നടത്തി, ടി കെ ഗോവിന്ദനെ പുറത്താക്കി സിപിഐഎം. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും പാർലമെന്ററി അവസരവാദപരമായ നിലപാടുകളും സ്വീകരിച്ച ടി.കെ ഗോവിന്ദനെ സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. യുഡിഎഫിന്റെ പിന്തുണയോടെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഗോവിന്ദൻ, പാർട്ടിയെ തള്ളിപ്പറഞ്ഞ് അവരുമായി ഒത്തുകളിക്കുകയാണെന്നും കെ.കെ രാഗേഷ് പറഞ്ഞു.
ടി.ഐ മധുസൂദനന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ചുള്ള പ്രചാരണങ്ങൾ തീർത്തും തെറ്റാണെന്നും ജില്ലാ കമ്മിറ്റിയുടെ കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് അദ്ദേഹത്തെ വീണ്ടും പരിഗണിച്ചതെന്നും കെ.കെ രാഗേഷ് വ്യക്തമാക്കി. പ്രവാസി വ്യവസായി സാജന്റെ മരണവുമായി ബന്ധപ്പെട്ട് ശ്യാമള ടീച്ചർക്കെതിരെ നടന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്. അത് അന്വേഷണത്തിൽ തെളിഞ്ഞതായും കെ.കെ. രാഗേഷ് വ്യക്തമാക്കി.
ബിൽഡിംഗ് പെർമിറ്റുകൾ നൽകുന്നത് ഉദ്യോഗസ്ഥരാണെന്നും ചട്ടലംഘനം നടത്തി പെർമിറ്റ് നൽകാൻ ജനപ്രതിനിധികൾക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോകുന്ന അവസരവാദപരമായ നിലപാടാണ് ഗോവിന്ദൻ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നതെന്നും കമ്മ്യൂണിസ്റ്റെന്ന് വിളിക്കാൻ കഴിയില്ലെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

