വോട്ടഭ്യര്‍ത്ഥനയ്ക്ക് വിഗ്രഹ ചിത്രം ഉപയോഗിച്ച സംഭവത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി വി മുരളീധരനെതിരെ പരാതി നല്‍കി സിപിഐഎം

ആറ്റിങ്ങലില്‍ വോട്ടഭ്യര്‍ത്ഥനയ്ക്ക് വിഗ്രഹ ചിത്രം ഉപയോഗിച്ച സംഭവത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി വി മുരളീധരനെതിരെ പരാതി നല്‍കി സിപിഐഎം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് പരാതി നല്‍കിയത്. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സി ജയന്‍ബാബുവാണ് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചതാണ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി വി മുരളീധരനെ കുരുക്കിലാക്കിയിരിക്കുന്നത്. വര്‍ക്കല സ്ഥിതിചെയ്യുന്ന ജനാര്‍ദ്ദന സ്വാമി ക്ഷേത്ര വിഗ്രഹത്തിന്റെ ചിത്രത്തിനൊപ്പമാണ്, പ്രധാനമന്ത്രിയുടെയും സ്ഥാനാര്‍ത്ഥിയുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

Also Read : ‘പഴംപൊരിയും ഉള്ളിക്കറിയും, ബെസ്റ്റ് കോമ്പിനേഷൻ’; സുരേന്ദ്രൻ സ്ഥാനാർത്ഥിയായതിന് പിന്നാലെ ട്രോളുമായി മന്ത്രി വി ശിവൻകുട്ടി

ചിത്രങ്ങള്‍ക്ക് തൊട്ടു താഴെയായി വോട്ടഭ്യര്‍ത്ഥനയും കാണാം. പ്രചരണത്തിന് ജാതിയോ മതമോ മതപരമായ ചിഹ്നങ്ങളോ ഉപയോഗിക്കാന്‍ പാടില്ല എന്നതാണ് തെരഞ്ഞെടുപ്പ് ചട്ടം. ഈ ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി മുരളീധരനെതിരെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സി ജയന്‍ബാബു പരാതി നല്‍കി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് പരാതി നല്‍കിയത്. അതേസമയം ഒന്നും അറിയില്ല എന്നുപറഞ്ഞ് മുരളീധരന്‍ ഒഴിഞ്ഞുമാറി.

വിവാദമായതിനെ തുടര്‍ന്ന് ഉടനടി തന്നെ ഫ്‌ലക്‌സുകള്‍ ബിജെപി പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. എങ്കിലും ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടാല്‍ തെരഞ്ഞെടുപ്പില്‍ മുരളീധരനെ അയോഗ്യനാക്കാനും സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News