
എൽഡിഎഫ് പ്രചരണത്തിന് ആവേശം പകർന്ന് സിപിഐ എം ജനറൽ സെക്രട്ടറി ഇന്ന് നിലമ്പൂരിലെത്തും. ചന്തക്കുന്നിലും ചുങ്കത്തറയിലുമായി നടക്കുന്ന മഹാ കുടുംബസംഗമം എം എ ബേബി ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് നേതാക്കളും മന്ത്രിമാരും കുടുംബ സംഗമത്തിൽ പങ്കെടുക്കും
വൈകുന്നേരം അഞ്ചുമണിക്ക് നിലമ്പൂർ ചന്തക്കുന്നിലാണ് ആദ്യ സംഗമം. 6 മണിക്ക് ചുങ്കത്തറയിൽ നടക്കുന്ന കുടുംബ സംഗമവും എം എ ബേബി ഉദ്ഘാടനം ചെയ്യും. വഴിക്കടവ് ചന്തക്കുന്ന് എടക്കര എന്നീ കേന്ദ്രങ്ങളിൽ നടക്കുന്ന സംഗമത്തിൽ ജോൺ ബ്രിട്ടാസ് എംപി പങ്കെടുക്കും.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, എ വിജയരാഘവൻ, ടി പി രാമകൃഷ്ണൻ, എം വി ജയരാജൻ എന്നീ നേതാക്കൾക്ക് പുറമേ എം ബി രാജേഷ്, ആർ ബിന്ദു, വി അബ്ദുറഹ്മാൻ, എ കെ ശശീന്ദ്രൻ, ചിഞ്ചു റാണി എന്നീ മന്ത്രിമാരും മഹാ കുടുംബ സംഗമത്തിന്റെ ഭാഗമാകും.
സിപിഐ എം ജനറൽ സെക്രട്ടറി തന്നെ നേരിട്ട് പ്രചരണത്തിന്റെ ഭാഗമാകുന്നത് എൽഡിഎഫ് ക്യാമ്പിന് ആവേശം നൽകും. പരസ്യപ്രചരണത്തിന് രണ്ടുദിവസം മാത്രം ബാക്കി നിൽക്കേ നൂറുകണക്കിനാളുകൾ എൽ ഡി എഫ് സംഘടിപ്പിക്കുന്ന കുടുംബ സംഗമങ്ങളിൽ പങ്കെടുക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here