‘കേന്ദ്ര കമ്മിറ്റിയില്‍ സ്ത്രീ പ്രാതിനിധ്യം കൂടി, വിമര്‍ശിക്കുന്നവരില്‍ നിന്നുകൂടി പാര്‍ട്ടി പഠിക്കും’: എം എ ബേബി

കേന്ദ്ര കമ്മിറ്റിയില്‍ സ്ത്രീ പ്രാതിനിധ്യം കൂടിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. 17 ശതമാനത്തില്‍ നിന്നും 20 ശതമാനത്തിലേക്ക് സ്ത്രീ പ്രാതിനിധ്യം കൂടിയെന്നും അദ്ദേഹം പറഞ്ഞു. ഒഴിയുന്നവരുടെ സേവനം തുടരുമെന്നും എം എ ബേബി പറഞ്ഞു. വിമര്‍ശിക്കുന്നവരില്‍ നിന്നുകൂടി പാര്‍ട്ടി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read : ഇ.എം.എസ്സിന് ശേഷം രാജ്യത്തെ വിപ്ലവ പ്രസ്ഥാനത്തെ നയിക്കാന്‍ ഒരു മലയാളി; എം എ ബേബി സിപിഐഎം ജനറല്‍ സെക്രട്ടറി

ഇഎംഎസിന് ശേഷം സിപിഐഎം ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം.എ. ബേബി. 2016 മുതല്‍ സിപിഐഎമ്മിന്റെ കേന്ദ്രനേതൃത്വത്തിലാണ് ബേബിയുടെ പ്രവര്‍ത്തനം. 1989-ല്‍ കേന്ദ്രകമ്മിറ്റി അംഗമായ ബേബി, 2012-ലാണ് പിബിയിലെത്തുന്നത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തനത്തിലെ അരനൂറ്റാണ്ടിലധികകാലത്തെ അനുഭവക്കരുത്തുമായാണ്. എംഎ ബേബി സിപിഐഎമ്മിന്റെ ജനറല്‍ സെക്രട്ടറിയാവുന്നത്. അടിയന്താരാവാസ്ഥക്കാലത്തെ വിദ്യാര്‍ത്ഥി പോരാട്ടങ്ങളിലൂടെ ഉയര്‍ന്നുവന്ന ബേബി സ്വാതന്ത്ര്യാനന്തരതലമുറ കണ്ട രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ്.

രാഷ്ട്രീയത്തിനു പുറമെ സാംസ്‌കാരിക ചിന്തകനായും സൈദ്ധാന്തികനായും ദാര്‍ശനികനായും ഭരണാധികാരിയായും തിളങ്ങിയ ശേഷമാണ് എംഎ ബേബി ഇഎംഎസിനു പിന്‍ഗാമിയായി കേരള പാര്‍ട്ടിയില്‍ നിന്നും ഇന്ത്യന്‍ പാര്‍ട്ടിയുടെ പരമോന്നത പദവിയിലെത്തുന്നത്.

എഴുപതുകളില്‍ കേരളത്തിലെ ക്യാമ്പസുകള്‍ ഉറക്കെ വിളിച്ച മുദ്രാവാക്യം, നാലരപ്പതിറ്റാണ്ടിനു ശേഷം മധുരയുടെ മണ്ണില്‍ നിന്നും മുഴങ്ങുകയാണ്- ‘എംഎ ബേബി നമ്മെ നയിക്കും’. 1972ലെ ഒമ്പതാം മധുര കോണ്‍ഗ്രസിന് മുന്നോടിയായുള്ള കൊല്ലം സംസ്ഥാനസമ്മേളന കാലത്താണ് പി.എം. അലക്‌സാണ്ടര്‍ മാഷിന്റെയും ലില്ലിയുടെയും എട്ടു മക്കളില്‍ ഇളയവന്‍ ബേബി പാര്‍ടി അംഗത്വത്തിലെത്തിയത്. മധുരയില്‍ നിന്ന് തുടങ്ങി മധുരയിലെത്തി നില്‍ക്കുന്ന മറ്റൊരു മധുരമനോഹര സമ്മേളനത്തില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍സെക്രട്ടറി.

അറസ്റ്റും മര്‍ദ്ദനവും ജയിലറകളും നിറഞ്ഞ അടിയന്തരാവസ്ഥയുടെ തീച്ചൂള കടന്നെത്തിയ വിപ്ലവ വിദ്യാര്‍ത്ഥിസമൂഹത്തിന്റെ ആകെയും പ്രതീകമാണ് എംഎ ബേബി. പ്രാക്കുളം എന്‍എസ്എസ് കോളേജിലെ കെഎസ്എഫിന്റെ യൂനിറ്റ് സെക്രട്ടറി. 1975ല്‍ എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡണ്ടായപ്പോള്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു സെക്രട്ടറി. 1979ല്‍ പാറ്റ്‌നയില്‍ നടന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ പ്രകാശ്കാരാട്ടിന്റെ പിന്‍ഗാമിയായി എസ്എഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റായപ്പോള്‍ സീതാറാം യെച്ചൂരിയിരുന്നു ജോയിന്റ് സെക്രട്ടറി.

ഇഎംഎസ്, ബിടി രണദിവെ, ബസവപുന്നയ്യ, ഹര്‍കിഷന്‍സിങ് സുര്‍ജിത്, തുടങ്ങിയ മഹാമനുഷ്യരുടെ തണലിലായിരുന്നു എംഎ ബേബിയുടെയും വിദ്യാര്‍ത്ഥിരാഷ്ട്രീയ ജീവിതം ചുവടുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News