എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ് ജീവനക്കാരുടെ പ്രശ്നത്തിൽ ഇടപെടണം, പ്രധാനമന്ത്രിക്ക് കത്തയച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി

M A BABY

എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ് (എഐഎഎസ്എൽ) ജീവനക്കാരുടെ പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നാവശ്യവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ജീവനക്കാരുടെ സമരവും യാത്രക്കാരുടെ സുരക്ഷയും സംബന്ധിച്ച വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് എം എ ബേബി കത്തയച്ചിരിക്കുന്നത്.

ALSO READ:കൈരളി മാധ്യമപ്രവ‍‌‍ർത്തകയെ ദീപാ ജോസഫ് അധിക്ഷേപിച്ച സംഭവം, നിയമനടപടിയിലേക്ക് നീങ്ങുമെന്ന് കെ.യു.ഡബ്ല്യു.ജെ ദില്ലി ഘടകം

സമരം ചെയ്യുന്ന തൊഴിലാളികൾക്ക് നേരെ പ്രതികാര നടപടി പ്രതിഷേധാർഹമാണെന്നും എം എ ബേബി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ 8 ദിവസമായി എഐഎഎസ്എൽ ജീവനക്കാ‍ർ സത്യാഗ്രഹ സമരം നടത്തുകയാണ്.തുല്യ ജോലിക്ക് തുല്യ വേതനം എന്ന തത്വം നടപ്പിലാക്കുക, ന്യായമായ ശമ്പളവും ആനുകൂല്യങ്ങളും നൽകാതെയും, അധിക സമയം ജോലി ചെയ്യിപ്പിച്ചും തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക, യാതൊരു കാരണവുമില്ലാതെ പിരിച്ചുവിട്ട യൂണിയൻ പ്രതിനിധികളെ തിരിച്ചെടുക്കുക തുടങ്ങിയവയാണ് കത്തിലെ പ്രധാന ആവശ്യങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News