രാജ്യത്ത് വർഗീയ ധ്രുവീകരണം നടക്കുന്നു, ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു: സീതാറാം യെച്ചൂരി

അന്വേഷണ ഏജൻസികളെ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിനായി ഉപയോഗിക്കുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിന് പകരം ബിജെപി പാർലമെന്റ് നടപടികൾ തടസപ്പെടുത്തുകയാണെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് വർഗീയ ധ്രുവീകരണം നടക്കുകയാണ്. കേന്ദ്ര ബജറ്റിൽ സാമ്പത്തിക തകർച്ചയുടെ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ല. പാചക വാതകങ്ങൾക്ക് വില വർദ്ധിപ്പിച്ച് ജനങ്ങളെ ഉപദ്രവിക്കുകയാണ്.

ത്രിപുരയിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ അക്രമം അഴിച്ചു വിട്ടു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ ആക്രമിച്ചുവെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യക്തിപരമായി നടക്കുന്ന അധിക്ഷേപങ്ങളെ സിപിഐഎം പോളിറ്റ് ബ്യൂറോ അപലപിച്ചു. ബിജെപിയോട് ഒപ്പം ചേർന്ന് പ്രവർത്തിക്കുന്ന നടപടിയാണ് കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന്റേതെന്നും ജനം ഇത്തരം ശ്രമങ്ങൾക്ക് അർഹിച്ച മറുപടി നൽകുമെന്നും പിബി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News