എ.രാജയെ അയോഗ്യനാക്കിയ വിധിക്കെതിരെ സിപിഐഎം സുപ്രീംകോടതിയിലേക്ക്

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കി എ.രാജയെ എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് സിപിഐഎം. സംഭവത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അക്രമത്തെ ആനിലയില്‍ പ്രതിരോധിക്കും. നാളെത്തന്നെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. അനുകൂലമായ നിരവധി മുന്‍വിധികള്‍ ഉണ്ടെന്നും സി.വി. വര്‍ഗീസ് പറഞ്ഞു. രാജയ്‌ക്കെതിരായ കോണ്‍ഗ്രസ് ആരോപണം ജനങ്ങള്‍ തള്ളിയതാണ്.രാജ സംവരണത്തിന് യോഗ്യനാണ് എന്നും അദ്ദേഹം പറഞ്ഞു.

പട്ടികജാതി സമൂഹത്തെ വഞ്ചിക്കുകയാണ് സിപിഐഎം ചെയ്തതെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ല.വി.ഡി സതീശന് മീഡിയ മാനിയയാണ്.ഇത്രമേല്‍ നിലവാരമില്ലാത്ത ഒരു പ്രതിപക്ഷ നേതാവ് മുന്‍പ് ഉണ്ടായിട്ടില്ല എന്നും സി.വി. വര്‍ഗീസ് കുറ്റപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News