
ഇന്ത്യയിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സാമൂഹ്യ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സോനം വാങ്‌ചുക്കിനെ നിരാഹാര പന്തലിൽ നിന്നും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്‌ത നടപടിയെ അപലപിക്കുന്നുവെന്ന് സിപിഐഎം. കേന്ദ്ര ബി.ജെ.പി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗർവ്വുമാണ് ഇത് കാണിക്കുന്നതെന്നും സമരത്തിന് എല്ലാ പിന്തുണയും നൽകുന്നതായും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
also read:അന്നം കൊടുക്കാത്തവർക്ക് അന്നം മുടക്കാൻ അവകാശമില്ല: ബിനോയ് വിശ്വം
കോക്രോച്ച് ജനതാ പാർട്ടി (CJP) നേതൃത്വത്തിൽ കഴിഞ്ഞ 20 ദിവസത്തിലധികമായി രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ നൽകി നിരാഹാര സത്യാഗ്രഹം അനുഷ്‌ടിക്കുകയായിരുന്നു സോനം വാങ് ചുക്. കേന്ദ്ര സർക്കാർ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലൂടെ (NTA) നടത്തുന്ന പരീക്ഷകളിൽ തുടർച്ചയായി ക്രമക്കേട് നടക്കുന്നതിനാൽ ചുമതലയുള്ള വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉയർത്തിയാണ് സി.ജെ.പി നേതൃത്വത്തിൽ സമരം നടക്കുന്നത്.
ആരോപണ വിധേയനായ മന്ത്രിയെ സംരക്ഷിക്കാനാണ് കേന്ദ്ര സർക്കാർ വിദ്യാർത്ഥി സമരത്തെ വേട്ടയാടുന്നത്. കേന്ദ്ര സർക്കാരിന്റെ എതിർപ്പുകളെ തള്ളി വിദ്യാർത്ഥികൾ നിരഹാര സമരം തുടരുകയാണ്. ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമർത്താനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണമെന്നും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

