
സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത. മനോരമക്ക് എതിരെ സിപിഐ എം നിയമനടപടി ആരംഭിച്ചു. വ്യാജ വാർത്തക്കെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ വക്കീൽ നോട്ടീസ് അയച്ചു. വ്യാജവാർത്ത പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യം.
ദേശീയപാത നിര്‍മാണത്തിന്റെ ഉപകരാര്‍ ലഭിച്ച കമ്പനിയില്‍ നിന്ന് സിപിഐ എം ഇലക്ടറല്‍ ബോണ്ടായി 25 ലക്ഷം വാങ്ങിയെന്ന മനോരമ വാര്‍ത്തക്കെതിരെയാണ് നിയമ നടപടി. മനോരമ വാര്‍ത്ത ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാനും പാര്‍ട്ടിയെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Also Read: സ്കൂൾ തുറക്കൽ; ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് മന്ത്രി വി ശിവൻകുട്ടി
ദേശീയപാത നിര്‍മാണത്തിന്റെ ഉപകരാര്‍ ലഭിച്ച മേഘ എന്‍ജിനിയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയില്‍ നിന്ന് സിപിഐഎം 25 ലക്ഷം രൂപ ഇലക്ടറല്‍ ബോണ്ടായി വാങ്ങിയെന്ന മനോരമ വ്യാജ വാര്‍ത്തക്കെതിരെയാണ് നിയമനടപടി. മനോരമ വാര്‍ത്ത ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാനും പാര്‍ട്ടിയെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഇലക്ടറല്‍ ബോണ്ടിനെതിരായി സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത് സിപിഐ എം ആണ്. മാത്രമല്ല, ഇലക്ടറല്‍ ബോണ്ട് വാങ്ങാത്തത് ഇടതുപക്ഷ പാര്‍ടികള്‍ മാത്രമാണെന്ന വസ്തതുത നേരത്തെ പുറത്തുവന്നതും മനോരമയുള്‍പെടെയുള്ള മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ടുചെയ്തതുമാണ്. എന്നിട്ടും വസ്തുതാവിരുദ്ധമായ വാര്‍ത്തയാണ് നല്‍കിയത്. ഇതിനെതിരെ സിപിഐ എം നിയമനടപടി സ്വീകരിക്കും.
കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച ദേശീയപാത വികസനം യാഥാര്‍ഥ്യമാകുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയിലാണ്. ഈ വസ്തുത ജനങ്ങള്‍ അംഗീകരിച്ചതാണ്. ഇത് യുഡിഎഫിന് തിരിച്ചടിയാകുമെന്നതിനാലാണ് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ മനോരമ തെറ്റായ വാര്‍ത്ത നല്‍കിയതെന്നും സിപിഐഎം പ്രസ്താവനയില്‍ പറയുന്നു. സിപിഐ എം ഇലക്ടറല്‍ ബോണ്ട് വഴി ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഈ വസ്തുത നിലനില്‍ക്കെയാണ് മനോരമ വ്യാജവാര്‍ത്ത നല്‍ിയത്. സിപിഐ എമ്മിനെതിരായി നിരന്തരം വ്യാജവാര്‍ത്ത നല്‍കിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here