
അതികഠിനമായ ചൂടും, ഉഷ്‌ണ തരംഗവും മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങൾ സര്‍ക്കാരിനൊപ്പം ചേര്‍ന്നുനില്‍ക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.സര്‍ക്കാരും, തദ്ദേശ സ്ഥാപനങ്ങളും, ബഹുജനങ്ങളും യോജിച്ച് ഈ സാഹചര്യത്തെ നേരിടണം. മനുഷ്യര്‍ക്ക് മാത്രമല്ല, പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങിയ ജീവജാലങ്ങള്‍ക്കും വെള്ളം ലഭിക്കുന്നു എന്നുറപ്പുവരുത്തണം. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും, അതീവ ജാഗ്രത പുലര്‍ത്തണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.
ആവശ്യമായിടങ്ങളിലെല്ലാം താല്‍കാലിക തണ്ണീര്‍പന്തലുകളും, തണലിടങ്ങളും ഒരുക്കാന്‍ പാര്‍ടിയുടെയും ബഹുജന-സര്‍വീസ് സംഘടനകള്‍, ക്ലബ്ബുകള്‍ എന്നിവയുടെയും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം എന്നു അഭ്യർത്ഥിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്, കുടിവെള്ള ക്ഷാമം പരിഹരിക്കാനും രംഗത്തിറങ്ങണം എന്ന് കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് പലയിടത്തും താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായതിനാല്‍ മറ്റ് ജില്ലകളിലും കടുത്ത ചൂടാണ്. സ്വാഭാവികമായും ജലസ്രോതുസ്സുകള്‍ വറ്റാനിടയുണ്ട്. കുടിവെള്ളക്ഷാമം അനുഭവപ്പെട്ടേക്കാം. സൂര്യാതപമേറ്റ് മരണങ്ങളുമുണ്ടായി. ഈ സാഹചര്യം നേരിടാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത് നടപടികള്‍ക്ക് തീരുമാനിച്ചിട്ടുണ്ട് എന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

