വീടില്ലാത്തവര്‍ക്ക് സിപിഐഎം കൈത്താങ്ങ്; താണിക്കുടം ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച് നല്‍കുന്ന 4 വീടുകളുടെ താക്കോല്‍ കൈമാറി

തൃശൂരില്‍ വീടില്ലാത്തവര്‍ക്കായി സിപിഐഎം താണിക്കുടം ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച് നല്‍കുന്ന 4 വീടുകളുടെ താക്കോല്‍ കൈമാറി. ശനിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. കേരളം ഇന്ത്യക്ക് മാതൃകയാവുന്നത് ഇങ്ങനെയാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ALSO READ:ആഭരണ പ്രേമികൾക്ക് സന്തോഷിക്കാം, ഒരാഴ്ചത്തെ ഉയർച്ചക്ക് ശേഷം സ്വർണവില താഴേക്ക്

ഇന്ത്യയുടെ പല ഭാഗങ്ങളിലും അടച്ചുറപ്പുള്ള വീട് എന്നത് സാധാരക്കാരന് സ്വപ്നം മാത്രമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ഓര്‍മ്മിപ്പിച്ചു. ലോട്ടറി വില്‍പനക്കാരനായ ജോണി, മാനസിക വെല്ലുവിളി നേരിടുന്ന മേരി, ഡ്രാമാ ആര്‍ട്‌സ് വിദ്യാര്‍ത്ഥി ജോമോന്‍, ചൊവ്വല്ലൂര്‍ വീട്ടില്‍ വിജയ്‌മോന്‍, എന്നിവരുടെ കുടുബങ്ങള്‍ക്കാണ് സിപിഐഎം താണിക്കുടം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. ശനിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ സംസ്ഥാന സെകട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ താക്കോല്‍ ദാനം നിര്‍വഹിച്ചു.

ALSO READ:പാലാ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പ്; 17 വോട്ടുകൾക്ക് മാണി ഗ്രൂപ്പിലെ ഷാജു വി തുരുത്തൻ വിജയിച്ചു

ചിറക്കല്‍ വറീത് എന്ന മനുഷ്യ സ്‌നേഹിയാണ് വീട് നിര്‍മ്മിച്ച് നല്‍കാനുള്ള തുക പാര്‍ട്ടിക്ക് സംഭാവന ചെയ്തത്. താണിക്കുടം ബ്രാഞ്ച് കമ്മറ്റിയംഗം പി വി ചന്ദ്രദാസന്‍ ഒരു കുടുംബത്തിന് വീടുവെയ്ക്കാനുള്ള സ്ഥലവും കൈമാറി. 20 ലക്ഷം രൂപ സംഭാവന ചെയ്ത ചിറക്കല്‍ വറീതിനെയും, സ്ഥലം സിജന്യമായി നല്‍കിയ ചന്ദ്രദാസനെയും ചടങ്ങില്‍ ആദരിച്ചു. എംഎം അവറാച്ചന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സിപിഐഎം ജില്ലാ സെകട്ടറി എംഎം വര്‍ഗീസ്, ശരത് പ്രസാദ്, പി കെ ബിജു തുടങ്ങിയ നേതാക്കളും ജില്ലാ, പ്രാദേശിക നേതാക്കളും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News