
സിപിഐ എമ്മിന്റെ ഇടുക്കി ജില്ലാ സമ്മേളനം ഫെബ്രുവരി മൂന്ന് മുതൽ ആറ് വരെ തൊടുപുഴയിൽ വച്ചാണ് നടക്കുന്നത്. സമ്മേളന ഒരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ ഉടനീളം വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട് . സമ്മേളനത്തിന്റെ പ്രചാരണത്തിനായി ഇടവെട്ടി പഞ്ചായത്തിലെ തെക്കുംഭാഗം ലോക്കൽ കമ്മിറ്റി ഒരു സായാഹ്ന ചായക്കടയാണ് ഒരുക്കിയിരിക്കുന്നത്.
സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഏരിയ കമ്മിറ്റികൾ കേന്ദ്രീകരിച്ച് വിവിധ സെമിനാറുകൾ പുരോഗമിക്കുകയാണ്. 17 വർഷത്തിനുശേഷം തൊടുപുഴയിൽ എത്തുന്ന ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി തൊടുപുഴ താലൂക്കിലെ ഓരോ ലോക്കൽ കമ്മിറ്റിയും വ്യത്യസ്തങ്ങളായ നിരവധി പ്രചരണ പരിപാടികൾ തനതായി സംഘടിപ്പിക്കുന്നുണ്ട്. ജനുവരി ആറാം തീയതി മുതലാണ് തെക്കുംഭാഗം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ സായാഹ്ന ചായക്കട ആരംഭിച്ചത്.
Also Read: അതിരുകളില്ലാത്ത ഇഷ്ടത്തിനായി കുടുംബശ്രീ ‘ഇഷ്ടം മാട്രിമോണി’
കട്ടനും പരിപ്പുവടയും അല്പം രാഷ്ട്രീയവും എന്നാണ് ബോർഡിലെങ്കിലും ഓരോ ദിവസത്തെയും ചുമതലയുള്ള ലോക്കൽ കമ്മിറ്റി അംഗത്തിന്റെ മനോധർമ്മം അനുസരിച്ച് കപ്പയും ചക്കയും കാച്ചിലും ചേനയും ഒക്കെ പാചകം ചെയ്ത് വിഭവങ്ങളായി എത്തും. തെക്കുംഭാഗം ലോക്കൽ കമ്മിറ്റി തന്നെ വോളിബോൾ മത്സരവും, ചൂണ്ടയിടൽ മത്സരവും, പഞ്ചഗുസ്തി മത്സരവും സമ്മേളനത്തിൻ്റെ പ്രചരണാർഥം ഒരുക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


