‘ഭീകരവാദത്തിനെതിരെ മാനവികത’; കൊല്ലത്ത് സിപിഐ എം സംഘടിപ്പിച്ച ജനസദസ്സിൽ നാടൊന്നാകെ അണിചേർന്നു

ഭീകരവാദത്തിനെതിരെ കൊല്ലത്ത് സിപിഐ എം സംഘടിപ്പിച്ച ജനസദസ്സിൽ നാടൊന്നാകെ അണിചേർന്നു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഭീഷണിയാകുന്ന ശക്‌തികളുടെ കടന്നാക്രമണങ്ങൾക്കെതിരെ ഒരുമനസ്സോടെ എല്ലാവരും കൈകോർക്കുന്നതിന്റെ വേദിയായി ജനസദസ്സുകൾ മാറി.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ “ഭീകരവാദത്തിനെതിരെ മാനവികത’ എന്ന മുദ്രാവാക്യമുയർത്തി ജില്ലയിൽ ചൊവ്വാഴ്‌ച എട്ട്‌ ഏരിയ കേന്ദ്രങ്ങളിലായിരുന്നു സദസ്സ്‌. ചിന്നക്കട ബസ്ബേയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗോപൻ പങ്കെടുത്തു. ചാത്തന്നൂർ ശീമാട്ടി ജങ്‌ഷനിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എക്സ് ഏണസ്റ്റ്, ചവറ ബസ്ബേയിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം ശിവശങ്കരപ്പിള്ള, കുന്നത്തൂരിൽ മൈനാഗപ്പള്ളി ഐസിഎസ് ജങ്‌ഷനിൽ സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം, ശൂരനാട് ചക്കുവള്ളിയിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി മനോഹരൻ എന്നിവർ ഉദ്‌ഘാടനംചെയ്‌തു.

ALSO READ: ക്രിക്കറ്റ് കളിക്കിടെയിലെ ആൾക്കൂട്ട ആക്രമണം; മംഗളൂരുവിൽ കൊല്ലപ്പെട്ടത് മലയാളിയെന്ന് സൂചന

ചടയമംഗലം നിലമേലിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എസ് വിക്രമൻ, കടയ്ക്കൽ ടൗണിൽ ജില്ലാ സെക്രട്ടറി- എസ് സുദേവൻ, അഞ്ചൽ ജങ്‌ഷനിൽ സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രൻ എന്നിവർ ഉദ്‌ഘാടനംചെയ്‌തു. ബുധൻ വൈകിട്ട്‌ എഴുകോൺ, കൊല്ലം ഈസ്റ്റ്, അഞ്ചാലുംമൂട്, കുണ്ടറ, കൊട്ടിയം, കരുനാഗപ്പള്ളി, കൊട്ടാരക്കര-, പുനലൂർ, പത്തനാപുരം, കുന്നിക്കോട് ഏരിയകളിൽ ജനസദസ്സ് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News