സി പി ഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

CPIM

സി പി ഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. തളിപ്പറമ്പ് കെ കെ എന്‍ പരിയാരം സ്മാരക ഹാളിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

Also Read : കേരളത്തിന്റെ വികേന്ദ്രീകൃതാസൂത്രണ മാതൃകയെക്കുറിച്ചുള്ള പ്രശംസ; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഉജ്വലമായ ഇടപെടലുകള്‍ക്കുള്ള അംഗീകാരം, സന്തോഷം പങ്കുവച്ച് മന്ത്രി എംബി രാജേഷ്

ഏരിയാ സമ്മേളനങ്ങള്‍ തെരഞ്ഞെടുത്ത 496 പ്രതിനിധികളും 51 ജില്ലാ കമ്മറ്റി അംഗങ്ങളും പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇപി ജയരാജന്‍, പി കെ ശ്രീമതി ടീച്ചര്‍, എ കെ ബാലന്‍, എളമരം കരീം, കെ കെ ശൈലജ ടീച്ചര്‍,കെ രാധാകൃഷ്ണന്‍, പി സതീദേവി,സി എസ് സുജാത തുടങ്ങിയര്‍ പങ്കെടുക്കും.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് സമാപനം കുറിച്ച് തിങ്കളാഴ്ച വൈകുന്നേരം ചുവപ്പ് വോളണ്ടിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News