
സി പി ഐ എം 24ാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായി മാര്‍ച്ച് ആറ് മുതല്‍ ഒമ്പത് വരെ കൊല്ലത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനം ഫെബ്രുവരി 17ന് ആചരിക്കും.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന എന്‍ ശ്രീധരന്റെ ചരമ ദിനമാണ് ഫെബ്രുവരി 17. തെക്കന്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതിലും സി പി ഐ എമ്മിനെ വളര്‍ത്തുന്നതിലും നേതൃപരമായ പങ്കുവഹിച്ച എന്‍ എസ്, 1985 ഫെബ്രുവരി 17ന് വാഹനാപകടത്തിലാണ് അന്തരിച്ചത്.
Read Also: കെ എസ് ടി എ 34ാം സംസ്ഥാന സമ്മേളനത്തിന് സമാപനം
അദ്ദേഹത്തിന്റെ അനുസ്മരണ ദിവസമായ തിങ്കളാഴ്ച സംസ്ഥാനത്തെ മുഴുവന്‍ ഘടകങ്ങളുടെയും നേതൃത്വത്തില്‍ പാര്‍ടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും സമ്മേളനത്തിന്റെ സന്ദേശമുയര്‍ത്തി പതാക ഉയര്‍ത്തും.
അതിനിടെ, കോഴിക്കോട് വച്ച് നടന്ന കെ എസ് ടി എയുടെ 34-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. ഡി സുധീഷിനെ പ്രസിഡന്റായും ടി കെ എ ഷാഫിയെ ജനറല്‍ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here



