
കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജന്‍ രാജയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി സി പി ഐ എം ജില്ലാ കമ്മിറ്റി. അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കു ചേരുകയും കുടുംബാംഗങ്ങള അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
Read Also: കോഴിക്കോട് സാമൂതിരി കെസി ഉണ്ണിയനുജൻ രാജ അന്തരിച്ചു
കോഴിക്കോടിന്റെ സാമൂഹ്യ വിദ്യാഭ്യാസ വികസനത്തിന് വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും എല്ലാ വിധ പിന്തുണയും നല്‍കിയ അദ്ദേഹം തന്റെ പൂര്‍വികരെ പോലെ നാടിന്റെ മതസൗഹാർദവും സമാധാനവും സംരക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു.
എല്ലാവിധ വര്‍ഗീയ വിഭജന നീക്കങ്ങള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനങ്ങളിലും കോഴിക്കോടിന്റെ ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും സജീവമായി സഹകരിച്ചിരുന്ന ഉല്പതിഷ്ണുവായിരുന്നു കെ സി ഉണ്ണിയനുജന്‍ രാജ. അദ്ദേഹത്തിന്റെ വിയോഗം കോഴിക്കോടിന് വലിയ നഷ്ടമാണെന്ന് സി പി ഐ എം ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പില്‍ പറഞ്ഞു.
Key Words: kc unniyanujan raja, cpim kozhikode

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here