ഇറാനെതിരെയുള്ള അമേരിക്കൻ കടന്നുകയറ്റം; കോഴിക്കോട് സിപിഐഎം യുദ്ധവിരുദ്ധ പ്രകടനം സംഘടിപ്പിച്ചു

US action against Iran

റാനെതിരെയുള്ള അമേരിക്കൻ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ യുദ്ധവിരുദ്ധ പ്രകടനം സംഘടിപ്പിച്ചു. മാനാഞ്ചിറ സ്ക്വയറിൽ സമാപിച്ച പ്രതിഷേധ പ്രകടനം സിപിഐഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു.

Also read: പശ്ചിമേഷ്യയിലെ യുദ്ധ പശ്ചാത്തലത്തിൽ ഹെയ്ഫ പോർട്ടും ജീവനക്കാരും സുരക്ഷിതമെന്ന് അ​ദാനി ​ഗ്രൂപ്പ്

ഇറാനെതിരെയുള്ള അമേരിക്കയുടെ സാമ്രാജ്യത്വ കടന്നുകയറ്റങ്ങൾ ലോകജനത ഒരിക്കലും അംഗീകരിക്കില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ന് ഇറാനു സംഭവിച്ചത് നാളെ മറ്റേതൊരു രാജ്യത്തിനും സംഭവിക്കാവുന്നതാണെന്നും, ലോകത്തെ എല്ലാ ഭരണാധികാരികളും ഈ യാഥാർത്ഥ്യം ഓർമ്മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധ പ്രകടനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രവർത്തകരും പങ്കെടുത്തു.

English Summary: Protesting the U.S. intervention against Iran, the Communist Party of India (Marxist) Kozhikode district committee organized an anti-war rally in Kozhikode. The march concluded at Mananchira Square and was inaugurated by district secretary M. Mehboob.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News