
സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് നാളെ വടകരയിൽ തുടക്കമാവും. പ്രതിനിധി സമ്മേളനം പൊളിറ്റ്ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിൽ നിന്നുള്ള ദീപശിഖ റാലി, ഇന്ന് വൈകീട്ട് സമ്മേളന നഗറിൽ എത്തിച്ചേരും.
സിപിഐ എം ജില്ലാ സമ്മേളനത്തെ വരവേൽക്കാൻ വടകര ഒരുങ്ങി. നാരായണ നഗറിലെ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് 3 ദിവസത്തെ സമ്മേളനം. ദീപശിഖാ പ്രയാണം ഇന്ന് ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിൽ നിന്ന് ആരംഭിച്ച് വൈകിട്ട് സമ്മേളന നഗറിൽ എത്തിച്ചേരും. 21 ന് പതാക ഉയർത്തി.
439 പ്രതിധികളും ജില്ലാ കമ്മിറ്റി അംഗങ്ങൾ കേന്ദ്ര സംസ്ഥാന നേതാക്കൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. പ്രതിനിധി സമ്മേളനം ബുധനാഴ്ച പൊളിറ്റ്ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ പറഞ്ഞു
55, 624 പാർട്ടി അംഗങ്ങളാണ് ജില്ലയിലുള്ളത്. കഴിഞ്ഞ സമ്മേളന ശേഷം 4037 അംഗങ്ങൾ വർധിച്ചു. 4501 ബ്രാഞ്ചും 283 ലോക്കൽ കമ്മിറ്റികളും പ്രവർത്തിക്കുന്നു. 6 ലോക്കൽ കമ്മിറ്റിയും 135 ബ്രാഞ്ചും 3 വർഷത്തിനിടെ പുതുതായി വന്നു. 395 ബ്രാഞ്ച് സെക്രട്ടറിമാരും 10 ലോക്കൽ കമ്മിറ്റിയെ നയിക്കുന്നവരും സ്ത്രീകളാണ്. 31ന് സീതാറാം യെച്ചൂരി നഗറിൽ നടക്കുന്ന സമാപന റാലിയിൽ അരലക്ഷം പേർ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.


കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here