നിതിൻ രാജിന്റെ കുടുംബത്തിന് കൈത്താങ്ങ്; സിപിഐഎം നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിട്ടത് എം വി ഗോവിന്ദൻ മാസ്റ്റർ

nithin raj house

കണ്ണൂർ അഞ്ചരകണ്ടി കോളേജിൽ മരിച്ച നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐഎം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം നടന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ വീടിന് തറക്കല്ലിട്ടു. സ്വന്തമായി വീട് എന്നത് നിതിൻറെ വലിയ ആഗ്രഹമായിരുന്നുവെന്നും എന്നാൽ ആ ആഗ്രഹം പൂർത്തിയാകുമ്പോൾ നിതിൻ ജീവനോടെ ഇല്ലെന്നതാണ് സങ്കടമെന്നും പിതാവ് രാജൻ പറഞ്ഞിരുന്നു.

ALSO READ: പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നിരാശ; പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

നിതിനെ അടക്കം ചെയ്ത കുന്നുനടയിലെ അതേ ഭൂമിയിലാണ് കുടുംബത്തിനായി പാർട്ടി പുതിയ വീട് പണികഴിപ്പിക്കുന്നത്. സിപിഐഎം വിളപ്പിൽ, വിതുര ഏരിയകമ്മിറ്റികൾ ചേർന്നാണ് വീട് നിർമ്മിക്കുക. പാർട്ടി അംഗങ്ങളിൽ നിന്ന് മാത്രം ഫണ്ട് പിരിവ് നടത്തിയാണ് വീട് നിർമ്മാണം പൂർത്തിയാക്കുകയെന്ന് വിതുര ഏരിയ സെക്രട്ടറി മധു വ്യക്തമാക്കി. പലരും പല തരത്തിലുമുള്ള വാഗ്ദാനങ്ങളുമായി രംഗത്തെത്തിയെങ്കിലും കുടുംബത്തിൻറെ സുരക്ഷിതത്വത്തിനാണ് സിപിഐഎം മുൻഗണന നൽകിയത്. ഇതിൻറെ അടിസ്ഥാനത്തിലാണ് വാടകവീട്ടിൽ കഴിയുന്ന നിതിൻറെ കുടുംബത്തിന് സ്വന്തമായി ഒരു വീട് എന്ന ആശയത്തിലേക്ക് പാർട്ടി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News