‘എക്സിറ്റ് പോൾ ഫലങ്ങള്‍ തള്ളുന്നു, കേരളത്തിൽ ബിജെപി ഒരൊറ്റ സീറ്റും നേടില്ല’; എ കെ ബാലൻ

A K Balan

എക്സിറ്റ് പോൾ ഫലങ്ങള്‍ തള്ളുന്നുവെന്ന് മുതിർന്ന സി പി ഐ എം നേതാവ് എ കെ ബാലൻ. കേരള സർക്കാരിനെതിരായ വികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരമില്ല. കേരളത്തിൽ ബി ജെ പി ഒറ്റ സീറ്റും നേടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടോത്രം നടത്തുകയാണ് കോൺഗ്രസ് നേതാക്കൾ ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

അതേസമയം, എക്സിറ്റ് പോൾ ഫലം മുഖവിലക്കെടുക്കുന്നില്ലെന്ന് എൻ എൻ കൃഷ്ണദാസ് പ്രതികരിച്ചു. 2021ൽ എൽഡിഎഫിന് ഭരണം ലഭിക്കില്ലെന്നായിരുന്നു എക്സിറ്റ് പോൾ. കഴിഞ്ഞ തവണ എൽഡിഎഫ് 99 സീറ്റുകൾ നേടി ജയിച്ചപ്പോഴും പല എക്സിറ്റ് പോളുകളും എൽഡിഎഫ് തോൽക്കുമെന്നാണ് പ്രവചിച്ചിരുന്നത്.1957-ലെ ആദ്യ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജയിക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ALSO READ: ‘എക്സിറ്റ് പോള്‍ ഫലങ്ങളിൽ യാതൊരു ഉത്കണ്ഠയുമില്ല, എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വരും’; എം വി ഗോവിന്ദൻ മാസ്റ്റർ

തൃത്താല ഉൾപ്പെടെയുള്ള സീറ്റുകൾ എൽഡിഎഫിന് നഷ്ടപ്പെടുമെന്ന സർവേ ഫലങ്ങളെയും അദ്ദേഹം തള്ളി. പാലക്കാട് ജില്ലയിൽ എൽഡിഎഫിന്റെ നില മെച്ചപ്പെടുകയല്ലാതെ പിന്നോട്ട് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News