
കഞ്ചാവ് വിൽപ്പന സംഘം സി പി ഐ എം നേതാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. കൊല്ലം പെരിനാട് അമ്പേ ദ്കർ ബ്രാഞ്ച് സെക്രട്ടറിയും കുഴിയം പെരിനാട് സ്വദേശി സലീഷ് ലാലിനെയാണ് പതിയിരുന്ന് ആക്രമിച്ചത്. കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് എം.ഡി.എം.എ. വിൽപ്പനയെ ചോദ്യം ചെയ്ത് സലീഷ് ലാൽ പരാതി നൽകിയതിലെ വിരോധമാണ് ആക്രമിക്കാൻ കാരണം.
അതിനിടെ, കോതമംഗലത്ത് വന്‍ കഞ്ചാവ് വേട്ട. 17 കിലോ കഞ്ചാവുമായി രണ്ട് ബംഗാള്‍ സ്വദേശികള്‍ പിടിയില്‍. മോസ് ലിന്‍ ഷേയ്ക്ക്, മന്നന്‍ ഹുസൈന്‍ എന്നിവരാണ് പിടിയിലായത്.
സ്യൂട്ട് കേസിലും ബാഗിലും പൊതിക്കെട്ടുകളായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇരുമലപ്പടി കനാല്‍പ്പാലം ഭാഗത്ത് പോലീസ് പട്രോളിംഗിനിടെ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കോതമംഗലം പോലീസ് കഞ്ചാവ് കണ്ടെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here