ബ്രിജ്ഭൂഷണെതിരായ സമരം; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ബൃന്ദ കാരാട്ട് സമരപന്തലില്‍

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി സിപിഐഎം നേതാവ് ബൃന്ദ കാരാട്ട്. ഗുസ്തി താരങ്ങള്‍ സമരം നടത്തുന്ന ജന്തര്‍ മന്തറിലെ സമരപന്തലില്‍ ബൃന്ദ കാരാട്ടെത്തി. സമരം നടത്തുന്ന ഗുസ്തി താരങ്ങളുമായി ബൃന്ദ കാരാട്ട് സംസാരിക്കുകയാണ്.

അതേസമയം, സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി സംയുക്ത കിസാന്‍ മോര്‍ച്ചയും രംഗത്തെത്തി. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് എന്നിവരുടെ കോലം കത്തിച്ചാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയറിയിച്ചത്. ഹരിയാനയിലെ ഉചാനയിലാണ് കര്‍ഷകര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

അതിനിടെ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് സുസ്തി താരങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചു. തങ്ങള്‍ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതുവരെ സമരം തുടരുമെന്ന് ഗുസ്തി താരങ്ങള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News