‘കോടിയേരി രാഷ്ട്രീയ – സംഘടനാ വിഷയങ്ങളിൽ സമചിത്തതയോടെ ഇടപെട്ട നേതാവ്’: എസ്ആർപി

കോടിയേരി രാഷ്ട്രീയ വിഷയങ്ങളിലും സംഘടനാ വിഷയങ്ങളിലും സമചിത്തതയോടെ ഇടപെട്ട നേതാവാണെന്ന് സി പി ഐ എം മുതിർന്ന നേതാവ് എസ്‌ രാമചന്ദ്രൻ പിള്ള. ഭാവി രാഷ്ട്രീയം ഉൾക്കൊണ്ടുകൊണ്ടാണ് സംഘടനാ വിഷയങ്ങളിൽ കോടിയേരി നിലപാട് എടുത്തത് എന്നതും അദ്ദേഹം പറഞ്ഞു.

Also read:‘പി വി അൻവർ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും കോടാലി’: എംവി ഗോവിന്ദൻ മാസ്റ്റർ

‘പാർട്ടിക്കെതിരെ വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷവും ആക്രമണം നടത്തുന്ന കാലമാണിത്. പാർട്ടിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും അപവാദപ്രചരണം നടത്തുന്നു. വ്യക്തികളെയും കുടുംബങ്ങളെയും ആക്രമിക്കുന്നു. വസ്തുതകൾ മറച്ചുവച്ചാണ് വ്യാജപ്രചരണം നടത്തുന്നത്.
മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും അപവാദപ്രചരണം നടത്തുന്നു. ഇനി ഇടതുമുന്നണി അധികാരത്തിൽ വരാതിരിക്കാൻ ആണ് പ്രചരണം. പാർട്ടിയെ എതിർക്കുന്നവർക്ക് പരമാവധി പ്രശസ്തി നൽകുകയാണ് മാധ്യമങ്ങൾ’- എസ്ആർപി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News