എ പത്മകുമാറിന്റെ ആരോപണത്തിൽ പ്രതികരണവുമായി സി പി ഐ എം നേതാക്കൾ

മന്ത്രി വീണാ ജോര്‍ജിനെ സി പി ഐ എം സംസ്ഥാന സമിതിയിലെ ക്ഷണിതാവാക്കിയതിനെതിരെ എ പത്മകുമാര്‍ നടത്തിയ പ്രസ്താവന പരിശോധിക്കുമെന്ന് സി പി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. അതേസമയം പാര്‍ട്ടിയെ ധിക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എ പത്മകുമാര്‍ പറഞ്ഞു. പാര്‍ട്ടി ഘടകത്തിലാണ് പത്മകുമാര്‍ അഭിപ്രായം പറയേണ്ടിയിരുന്നതെന്ന് എ കെ ബാലന്‍ പറഞ്ഞു.

Also read: കടല്‍മണല്‍ ഖനനം: കേരളത്തിന്‍റെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്ക രാജ്യസഭയില്‍ ഉന്നയിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

മന്ത്രി വീണാജോര്‍ജിനെ സി പി ഐ എം സംസ്ഥാന സമിതിയിലെ ക്ഷണിതാവാക്കിയതിനെ സി പി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ പത്മകുമാര്‍ വിമര്‍ശിച്ചിരുന്നു. വിമര്‍ശനം അടിസ്ഥാന രഹിതമാണെന്നും പത്മകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും സി പി െഎ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.

Also read: ഹൈക്കോടതിയിലെ അഭിഭാഷകരുടെ കോടതി ബഹിഷ്കരണം പിൻവലിച്ചു; ജസ്റ്റിസ് ബദറുദീനെ മാറ്റണമെന്നാവശ്യപ്പെട്ട് പരാതി നൽകും

അതേസമയം, പാര്‍ട്ടിയെ ധിക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എ പത്മകുമാർ പറഞ്ഞു. വിയോജിപ്പുണ്ടെങ്കില്‍ പത്മകുമാര്‍ അഭിപ്രായം പറയേണ്ടിയിരുന്നത് പാര്‍ട്ടിക്കകത്തായിരുന്നുവെന്ന് എ കെ ബാലന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News