
ചിന്നക്കനാലിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ കുടുംബത്തെ സിപിഐഎം നേതാക്കൾ സന്ദർശിച്ചു. സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്, മുൻ എംഎൽഎ എം എം മണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. കുടുംബത്തെ ആശ്വസിപ്പിച്ച നേതാക്കൾ സംസ്ഥാന സർക്കാർ യോഗത്തിൽ പറഞ്ഞ ഉറപ്പുകൾ അടിയന്തരമായി പാലിക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
വന്യജീവി ആക്രമണത്തിലെ നഷ്ടപരിഹാരത്തുകയായ 14 ലക്ഷം രൂപ അടിയന്തരമായി കുട്ടികളുടെ അക്കൗണ്ടിലേക്ക് നൽകണം. കുട്ടികളുടെ വിദ്യാഭ്യാസത്തിന് അനുയോജ്യമായ ഹോസ്റ്റലുകളിലേക്ക് കുട്ടികളെ മാറ്റി അവരുടെ പുനഃരധിവാസം ഉറപ്പാക്കണം. ചിന്നക്കനാലിലെ ജനങ്ങൾക്ക് സ്വൈര്യജീവിതം ഉറപ്പാക്കുന്നതിന് അടിയന്തര നടപടികൾ സർക്കാർ കൈക്കൊള്ളണം എന്നും സിപിഐഎം നേതാക്കൾ
ആവശ്യപ്പെട്ടു.
CPIM leaders, including Idukki district secretary C.V. Varghese and former MLA M.M. Mani, visited the family of Mari, who was killed in a wild elephant attack in Chinnakanal, and demanded immediate government action and rehabilitation support.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

