സംഘര്‍ഷങ്ങള്‍ക്ക് അയവില്ലാതെ മണിപ്പൂര്‍; സിപിഐഎം നേതാക്കള്‍ നാളെ മണിപ്പൂര്‍ സന്ദര്‍ശിക്കും

മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവില്ല. രണ്ടിടങ്ങളില്‍ വെടിവെപ്പുണ്ടായി. 4 പേരെ അറസ്റ്റ് ചെയ്തു. കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് വനിത ഉദ്യോഗസ്ഥരടങ്ങുന്ന 53 അംഗ സംഘത്തെ സിബിഐ നിയോഗിച്ചു. അതിനിടെ പ്രത്യേക ഭരണകൂടം വേണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എമാരും രംഗത്തെത്തി. അതേ സമയം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പെടെയുള്ളവരുടെ സംഘം നാളെ മണിപ്പൂര്‍ സന്ദര്‍ശിക്കും.

Also Read: നികുതി വെട്ടിപ്പിനെക്കുറിച്ച് മാത്യു കുഴല്‍നാടന് മൗനം; സി എന്‍ മോഹനന്‍

സമാധാനം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും മണിപ്പൂരില്‍ അക്രമങ്ങള്‍ തുടരുകയാണ്. ഇംഫാല്‍ വെസ്റ്റിലെ കാന്റോ സബല്‍, കൗട്രുക് മലയോര മേഖലകളില്‍ വെടിവെപ്പ് ഉണ്ടായി. ഇംഫാല്‍ വെസ്റ്റ്,ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, തെങ്നൗപാല്‍, കാങ്പോക്പി ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങളും വെടിക്കോപ്പുകളും മയക്കുമരുന്നും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ 4 പേരെ അറസ്റ്റ് ചെയ്തു.

Also Read: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ നാമനിർദേശ പത്രിക സമർപ്പിച്ചു

അതേ സമയം കലാപവുമായി ബന്ധപ്പെട്ട 11 കേസുകള്‍ സി ബി ഐ യുടെ 53 അംഗ സംഘം അന്വേഷിക്കും. രണ്ട് വനിതാ DIG മാരടക്കം 29 വനിതാ ഉദ്യോഗസ്ഥരാണ് CBI സംഘത്തിലുള്ളത്. നിലവില്‍ ആറ് കേസുകളില്‍ സി.ബി.ഐ പ്രത്യേക സംഘം അന്വേഷണം നടത്തുകയാണ്. പ്രത്യേക ഭരണകൂടം വേണമെന്ന് ആവശ്യപ്പെട്ട് 10 കുക്കി എംഎല്‍എമാര്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. 10 എംഎല്‍എ മാരില്‍ 8 പേര്‍ ബിജെപി എംഎല്‍എ മാരാണ്. 5 മലയോര ജില്ലകള്‍ക്ക് ചീഫ് സെക്രട്ടറി ഡിജിപി എന്നിവര്‍ക്ക് തുല്യമായ ഉദ്യോഗസ്ഥരെ നിയമിക്കണം എന്ന ആവശ്യവും കുകി സംഘടനകള്‍ മുന്നോട്ട് വെച്ചു. മണിപ്പൂരില്‍ NRC നടപ്പിലാക്കണമെന്നും പ്രത്യേക ഭരണകൂടമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് മെയ്‌തെയ് സംഘടനകളുടെ നിലപാട്. അതിനിടെ കുക്കി ജനവാസ കേന്ദ്രങ്ങളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ സൗകര്യമൊരുക്കണമെന്ന് ട്രൈബല്‍ യൂണിറ്റി സദര്‍ ഹില്‍സ് എന്ന സംഘടന ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ദേശീയ പാത ഉപരോധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.കേന്ദ്ര സര്‍ക്കാരുമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്കായി കുക്കി പ്രതിനിധി സംഘം ദില്ലിയില്‍ എത്തുമെന്നും സംഘടന വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News