‘തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ പ്രസ്താവനകൾ, കെ സി വേണുഗോപാൽ മാപ്പ് പറയണം’; വക്കീൽ നോട്ടീസ് അയച്ചത് CPIM കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്

എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ നിയമ നടപടിയുമായി സി പി ഐ എം. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് വക്കീൽ നോട്ടീസ് അയച്ചത്. പയ്യന്നൂർ ഏരിയാ കമ്മറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നുവെന്ന് വേണുഗോപാൽ ആരോപിച്ചിരുന്നു. ഈ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചത്.

ALSO READ: ‘FCRA വിഷയത്തിൽ ആരുടെ മുന്നിലും തല കുനിക്കില്ല’; ബിജെപിക്കെതിരെ വിമർശനവുമായി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ

അതേസമയം ഹരിയാനയിലെ നിയമസഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന പരാതിയിലാണ് വേണുഗോപാലിനെ പ്രതിക്കൂട്ടിലാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പരാതിക്കാരനായ കോൺഗ്രസ് നേതാവ് ​ഗൗരവ് കുമാറിന്റെ ഭാര്യ സുചിത്രക്കൊപ്പം നോട്ടുകെട്ടുകളുമായി നിൽക്കുന്ന കെ സി വേണുഗോപാലിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. 50ൻ്റെയും 500ൻ്റെയും നോട്ടുകെട്ടുകൾ കൈവശം വച്ച നിലയിലാണ് വേണുഗോപാൽ ചിത്രത്തിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News