
ഇത്തവണ ബംഗാളിൽ ഇടത് പക്ഷം വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ സെക്രട്ടറി എം എ ബേബി. ബിജെപിയും, തൃണമൂൽ കോൺഗ്രസും തമ്മിലാണ് മത്സരമെന്ന് ചില കോർപറേറ്റ് മാധ്യമങ്ങൾ വരുത്തി തീർത്തിട്ടുണ്ട്. എന്നാൽ, അവർക്ക് പോലും അവഗണിക്കാൻ പറ്റാത്ത നിലയിലേക്ക് ആളുകൾ ഇടത് പക്ഷത്തിൻ്റെ റാലികളിലേക്ക് എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂലിൻ്റെ അക്രമ, അഴിമതി രാഷ്ട്രീയത്തിന് ബദൽ ബിജെപി അല്ല എന്ന് ജനങ്ങൾക്ക് അറിയാം. ഇരു പാർട്ടികളും വർഗീയത കൊണ്ടാണ് കളിക്കുന്നത്. ഇതിനെ നേരിടാൻ കഴിയുന്നത് ഇടത് പക്ഷത്തിന് മാത്രമാണെന്നും എം എ ബേബി വ്യക്തമാക്കി.
മമത സർക്കാരിൻ്റെ കീഴിൽ വ്യാപകമായി സ്കൂളുകൾ അടച്ചുപൂട്ടി 8000 സർക്കാർ സ്കൂളുകൾ ആണ് അടച്ചുപൂട്ടിയത്. ഈ ഭരണത്തിന് ബദൽ ഇടതുപക്ഷ ആശയങ്ങൾ മാത്രമാണ്. എസ്ഐആർ കൊണ്ടുവന്ന് ലക്ഷക്കണക്കിന് ആളുകളെ പുറത്താക്കി. ലതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടിയാണെന്നും എം എ ബേബിയുടെ വാക്കുകൾ.
സിപിഐഎം സംസ്ഥാന കമ്മറ്റി ഓഫീസ് ആളും ആരവവും ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്നു എന്ന ചില മലയാളം ചാനലുകളുടെ പ്രചരണത്തിനും അദ്ദേഹം മറുപടി നൽകി. തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി നേതാക്കളും പ്രവർത്തകരും ഉണ്ടാവുക ഓഫീസിൽ അല്ല, എന്നാൽ മറ്റ് പാർട്ടികളിൽ നേതാക്കൾ ഓഫീസിൽ കാണും, അതിന് പിന്നിൽ ലക്ഷ്യങ്ങളുമുണ്ട്. ഇത്തരം പ്രചാരണങ്ങൾ നടത്തുന്ന മാധ്യമങ്ങളോട് കഷ്ടം എന്നല്ലാതെ ഒന്നും പറയാൻ ഇല്ല അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

