
ബ്രഹ്മപുരം വിഷയത്തിലെ കോൺഗ്രസ് ഗുണ്ടായിസത്തിനെതിരെ 28-ന് ബഹുജന മാർച്ച് നടത്തുമെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. കൊച്ചി കോർപ്പറേഷന് മുന്നിൽ മാർച്ചും ധർണയും നടത്തും.
ബ്രഹ്മപുരത്ത് തീപിടിത്തത്തിന്റെ യഥാർത്ഥ ഉത്തരവാദികൾ മുൻ യുഡിഎഫ് ഭരണസമിതിയും മുൻ മേയർ ടോണി ചമ്മിണിയുമാണ്. ജെെവ മാലിന്യം മാത്രം കൊണ്ടുപോകേണ്ടിയിരുന്ന ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യവും തള്ളി തുടങ്ങിയത് 2010-ൽ ടോണി ചമ്മിണി മേയറായ ശേഷമാണെന്നും സിഎൻ മോഹനൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here