ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധം: പുതിയ കാലഘട്ടത്തിലെ സത്യാഗ്രഹമെന്ന് എം എ ബേബി

digital strike m a baby

അമേരിക്കയുടെ പിന്തുണയോടെയാണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം നടത്തുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഡിജിറ്റല്‍ പ്രതിഷേധമെന്നും പുതിയ കാലഘട്ടത്തിലെ സത്യാഗ്രഹമാണ് പരിപാടിയെന്നും എംഎ ബേബി പറഞ്ഞു.

അമേരിക്കയുടെ പിന്തുണയോടെയാണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം നടത്തുന്നത്. ഇന്ത്യ പാക് സംഘര്‍ഷം അവസാനിപ്പിച്ചെന്ന് അവകാശപ്പെടുന്ന ട്രംപിന്റെ ഭാഗത്ത് നിന്ന് ഇസ്രായേല്‍ വെടിനിര്‍ത്തലിന് ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി ആരോപിച്ചു. കാലഘട്ടത്തിന്റെ സാധ്യതകളും സാഹചര്യങ്ങളും പരിഗണിച്ചുള്ള സമരമാണ് ഡിജിറ്റല്‍ പ്രതിഷേധമെന്നും എംഎ ബേബി വ്യക്തമാക്കി.

ALSO READ: സിൻഡിക്കേറ്റ് അധികാര പരിധിയിൽ പെടുന്ന കാര്യമാണ് സിൻഡിക്കേറ്റ് ചെയ്തിട്ടുള്ളത്: മന്ത്രി ആർ ബിന്ദു

എല്ലാദിവസവും രാത്രി 9 മുതല്‍ 9.30 വരെ ഫോണുകളും കമ്പ്യൂട്ടറുകളും പ്രവര്‍ത്തന രഹിതമാക്കിയാണ് പ്രതിഷേധം. സമരത്തിലൂടെ മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികള്‍ക്ക് ജനങ്ങള്‍ പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന സന്ദേശം നല്‍കാന്‍ സഹായിക്കും. ഡിജിറ്റല്‍ കാലഘട്ടത്തിലെ സത്യാഗ്രഹമാണ് പരിപാടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരമണിക്കൂര്‍ സമരം ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്നതല്ലെന്നും സമരത്തിന് നിരവധിപേര്‍ പിന്തുണ നല്‍കുന്നതായും എംഎ ബേബി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News