സ്റ്റാർ ലിങ്കിന് ഇന്ത്യയിൽ അനുമതി നൽകിയ കേന്ദ്രസർക്കാർ നടപടിയെ എതിർത്ത് സിപിഐഎം

CPIM

എലോൺ മസ്കിന്റെ സ്റ്റാർ ലിങ്കിന് ഇന്ത്യയിൽ അനുമതി നൽകിയ കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. അനുമതി നൽകിയ പ്രക്രിയ സുതാര്യമല്ലെന്നും ഇന്ത്യയുടെ നിർണായക വിവരങ്ങൾ വിദേശ കൈകൾക്ക് കൈമാറുന്നത് ഗുരുതരമായ സുരക്ഷാപ്രത്യാഘാതങ്ങളുണ്ടാക്കും സിപിഐഎം പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.

ഇന്ത്യയുടെ ടെലികോം സംവിധാനത്തിലേക്ക് കൈകടത്താൻ എലോൺ മസ്കിന്റെ സ്റ്റാർ ലിങ്കിന് അനുമതി നൽകിയ നടപടിയെ സിപിഐഎം ശക്തമായി എതിർത്തു. ഇന്ത്യയിൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സ്റ്റാർ ലിങ്കിന് അനുമതി നൽകിയ പ്രക്രിയ സുതാര്യമല്ലെന്നും നടപടി പിൻവലിക്കണമെന്നും സിപിഐഎം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Also read: ഭാര്യയെ സംശയം, കൊന്ന് തലവെട്ടിയെടുത്ത് സ്‌കൂട്ടറില്‍ യാത്ര; ബെംഗളൂരുവിൽ ഭർത്താവ് പിടിയിൽ

ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ വിദേശ കൈകൾക്ക് കൈമാറുന്നത് ഗുരുതരമായ സുരക്ഷാപ്രത്യാഘാതങ്ങളുണ്ടാക്കും. ഇന്ത്യയുടെ അപൂർവമായ ബഹിരാകാശ വിഭവങ്ങൾ വിദേശ സ്ഥാപനങ്ങൾക്ക് വിട്ടുകൊടുക്കുന്നത് വഴി രാജ്യത്തിന്റെ താൽപര്യങ്ങൾ കേന്ദ്രസർക്കാർ ബലികഴിപ്പിക്കുകയാണെന്ന് സിപിഐഎം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സ്വാശ്രയ ശേഷി വികസിപ്പിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെങ്കിൽ ഐഎസ്ആർഒയുടെ സേവനങ്ങൾ ഉപയോഗിക്കാം, സാറ്റ്കോം മേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ഇന്ത്യയ്ക്കുണ്ടെന്നും സിപിഐഎം ചൂണ്ടിക്കാണിച്ചു.

ഇതിലൂടെ പൊതുമേഖലയെ ശക്തിപ്പെടുത്തുകയും ഡിജിറ്റൽ പരമാധികാരം സംരക്ഷികാനുകുമെന്നും സിപിഐഎം വ്യക്തമാക്കി. സ്റ്റാർ ലിങ്കിന്റെ കടന്നുവരവോടെ അംബാനിയുടെ എയർലൈൻസിനും ജിയോയുക്കുമൊപ്പം മത്സരിക്കാൻ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലിനു പ്രയാസകരമാകുമെന്നും ഇത് ബിഎസ്എൻഎല്ലിനെ തകർക്കുന്ന നീക്കമാണെന്നും സിപിഐഎം പ്രസ്താവനയിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News