സിപിഐഎം പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് കോഴിക്കോട്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട് സിപിഐഎം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് കോഴിക്കോട് നടക്കും. വൈകിട്ട് നാലിന് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സരോവരം ട്രേഡ് സെൻ്ററിലെ യാസർ അറാഫത്ത് നഗറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Also read:ചൂരല്‍ ശിക്ഷയൊക്കെ പണ്ട്; ഇതാണ് അധ്യാപകന്‍

പലസ്തീന് കേരളം നൽകുന്ന വലിയ പിന്തുണയായി പരിപാടി മാറും. റാലിയിൽ സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, ബിനോയ് വിശ്വം എം പി, മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം, ഹജ്ജ് കമ്മിറ്റി ചെയർമാനും എ പി വിഭാഗം നേതാവുമായ സി മുഹമ്മദ് ഫൈസി, കെ എൻ എം നേതാവ് ഡോ.ഹുസൈൻ മടവൂർ, ഡോ. ഐ പി അബ്ദുസലാം, എഴുത്തുകാരായ ഡോ. എം എം ബഷീർ, യു കെ കുമാരൻ, കെ പി രാമനുണ്ണി, ഡോ. ഖദീജ മുംതാസ്, പി കെ പാറക്കടവ്, പി കെ ഗോപി, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഡി.വൈ എഫ് ഐ സംസ്ഥാന പ്രസി. വി വസീഫ്, എം എൽ മാരായ ടി പി രാമകൃഷ്ണൻ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങി മത – സാമുദായിക – രാഷ്ടീയ – സാംസ്കാരിക രംഗത്തെ പ്രമുഖർ അണിനിരക്കും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.പരിപാടിയിൽ അരലക്ഷത്തിലേറെ പേർ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News