
ഫെഡറലിസം സംരക്ഷിക്കാൻ യോജിച്ച പോരാട്ടം അനിവാര്യമെന്ന് കേരള തമിഴ്നാട് മുഖ്യമന്ത്രിമാർ. സിപിഐ ഐ എം പാർട്ടി കോൺഗ്രസ്സിനോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും. കർണ്ണാടക മുഖ്യമന്ത്രിയുടെ പ്രതിനിധിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി എം സി സുധാകറും സെമിനാറിൽ പങ്കെടുത്തു.
സാമ്പത്തികമായും രാഷ്ട്രീയമായും ഫെഡറൽ തത്വങ്ങളെ ലംഘിക്കുകയാണ് കേന്ദ്ര സർക്കാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. തകർ സംസ്ഥാനങ്ങളെ കേന്ദ്രം.കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതം വെട്ടിച്ചുരുക്കുന്നു.കേന്ദ്രവും സംസ്ഥാനവും ചേർന്ന് നടപ്പാക്കുന്ന പദ്ധതികളെ കേന്ദ്ര പദ്ധതിയായി
ബ്രാൻഡ് ചെയ്യുന്നു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ബ്രാൻഡ് അംബാസിഡർമാരായി സംസ്ഥാനങ്ങളെ മാറ്റാനാണ് ശ്രമിക്കുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങളെ ഡമ്മികളാക്കുന്ന നയമാണ് കേന്ദ്രം നടപ്പാക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.ഫാസിസത്തെ താഴെയിറക്കാൻ ഒറ്റക്കെട്ടായ പോരാട്ടം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഭരണ ഘടനയുടെ ആത്മാവായ ഫെഡറലിസത്തെ ദുർബലമാക്കാനുള്ള നീക്കം ചെറുക്കണമെന്ന് കർണ്ണാടക മന്ത്രി എം എസ് സുധാകർ പറഞ്ഞു. ബിജെപി ഇതര സർക്കാരുകൾക്ക് പ്രകൃതിദുരന്തങ്ങൾ നേരിടാൻ പോലും സഹായം നൽകുന്നില്ലെന്ന് പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി.
വീഡിയോ കാണാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here