
മധുരയിൽ നാളെ സിപിഐഎം പാർട്ടി കോൺഗ്രസിന് പതാക ഉയരുമ്പോൾ അത് ചില ഓർമ്മകളുടെ തിരമാലകൾ കൂടി അവിടെയാഞ്ഞടിക്കും…അത് സൌഹൃദത്തിൻ്റെ ആവാം, പങ്കിടലുകളുടെ ആവാം, അനുഭവങ്ങളുടെ ആവാം. അത്തരത്തിലൊരു അനുഭവത്തിൻ്റെ ഓർമ ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് സിപിഐഎം നേതാവായ എസ് സുദേവൻ. 43 വർഷങ്ങൾക്ക് ശേഷം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ മധുരയിലേക്ക് യാത്ര പുറപ്പെടുന്നതിൻ്റെ സന്തോഷമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
എസ് സുദേവൻ്റെ ഫേസ്ബുക്ക് കുറിപ്പ്:
1982 ജനുവരി 26 മുതൽ 31 വരെ ആന്ധ്രയിലെ വിജയവാഡയിൽ വെച്ചു നടന്ന സിപിഐഎം പതിനൊന്നാം പാർട്ടി കോൺഗ്രസ് പ്രതിനിധിയായി പങ്കെടുത്തിരുന്നു. അന്നത്തെ സമ്മേളനത്തിന്റെ ഭാഗമായുള്ള ഫയൽ ഇന്നും വീട്ടിൽ സൂക്ഷിക്കുന്നുണ്ട്. 43 വർഷങ്ങൾക്കിപ്പുറം 24-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ തമിനാട്ടിലെ മധുരയിലേക്ക് പുറപ്പെടുന്നു.
ENGLSIH NEWS SUMMARY: CPI(M) leader S Sudevan has now shared the memory of one such experience. He shared the joy of traveling to Madurai to attend the party congress after 43 years on social media.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here