എ.വി റസലിന്റെ ഓർമ പുതുക്കി ജന്മനാട് ;അനുസ്‌മരണ സമ്മേളനം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു

A V Rasal remembrance

സിപിഐഎം കോട്ടയം മുൻ ജില്ലാ സെക്രട്ടറിയായിരുന്ന എ.വി റസലിന്റെ ഓർമ പുതുക്കി ജന്മനാട്. ചങ്ങനാശേരി ഏരിയാ കമ്മറ്റിയുടെ നേത്യത്വത്തിലാണ് പ്രകടനവും അനുസ്മരണയോഗവും സംഘടിപ്പിച്ചത്. അനുസ്‌മരണ സമ്മേളനം സിപിഐഎം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു.

നാടിന്റെ ഓരോ തുടിപ്പിലും ഒപ്പമുണ്ടായിരുന്ന എവി റസലിന്റെ അനുസ്‌മരണത്തിന്‌ ചങ്ങനാശേരിയിൽ നിരവധി പേരാണ് എത്തിയത്. സിപിഐഎം ജില്ലാ സെക്രട്ടറിയായിരിക്കെ അകാലത്തിലായിരുന്നു റസലിന്റെ വേർപാട്‌. ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ചങ്ങനാശേരിയിലാണ് അനുസ്‌മരണ പരിപാടി സംഘടിപ്പിച്ചത്‌. എവി റസലിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും അദ്ദേഹത്തിൻ്റെ ഓർമ പുതുക്കി. അനുസ്‌മരണ സമ്മേളനം സിപിഐഎം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു.

Also read: ജനങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെടുന്നു; സർക്കാർ ആശുപത്രികളുടെ വിരലിലെണ്ണാവുന്ന പോരായ്മകളെ മാധ്യമങ്ങളടക്കം പൊലിപ്പിക്കുകയാണ്

ചങ്ങനാശേരി മുനിസിപ്പൽ പാർക്കിന് സമീപത്താരംഭിച്ച അനുസ്മരണറാലി പെരുന്ന ബസ്‌സ്‌റ്റാൻഡ്‌ മൈതാനത്ത്‌ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം കെസി ജോസഫ് അധ്യക്ഷനായി. സിപിഐഎം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, ജോബ് മൈക്കിൾ എംഎൽഎ, സിപിഐഎം ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News