മണിപ്പൂരിലെ സാഹചര്യം ആശങ്കാ ജനകം, എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

മണിപ്പൂരില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. മണിപ്പൂരിലെ സാഹചര്യം ആശങ്കാ ജനകമാണ്. നിരവധി പള്ളികള്‍ക്കും അമ്പലങ്ങള്‍ക്കും നേരെ ആക്രമമുണ്ടായി. കലാപം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് ക്രമസമാധാനം ഉറപ്പിക്കണം. സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

അതേസമയം, മണിപ്പൂരിൽ സംഘർഷങ്ങൾ നിയന്ത്രിക്കാനുള്ള ശ്രമം ഊർജിതമാക്കുകയാണ് സൈന്യവും പൊലീസും. എന്നാൽ കലാപം പൊട്ടി പുറപ്പെട്ട ചുരചന്ദ്പൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ സംഘർഷങ്ങൾ നിയന്ത്രിക്കാൻ ഇനിയും സൈന്യത്തിനോ പൊലീസിനോ സാധിച്ചിട്ടില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന പ്രധാനമന്ത്രി മണിപ്പൂരിലെ വിഷയങ്ങളിൽ ഇടപെടുന്നതിന് പകരം തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ വോട്ട് ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. സംസ്ഥാന തലസ്ഥാനമായ ഇംഫാൽ ഉൾപ്പടെ എട്ട് ജില്ലകളിൽ പ്രതിഷേധം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News