
പഹല്‍ഗാം ഭീകരാക്രമത്തിനു പിന്നാലെ വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. രാമചന്ദ്രന്റെ മകളുടെ പ്രതികരണത്തെ പോലും വര്‍ഗീയ വത്ക്കരിക്കാന്‍ ശ്രമം നടന്നെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി വിമര്‍ശിച്ചു. ജാതി സെന്‍സെസിനെപ്പറ്റി കേന്ദ്രം വ്യക്തത വരുത്തണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
മധുര പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുള്ള ആദ്യ പോളിറ്റ് ബ്യൂറോ യോഗമാണ് ഇന്ന് ദില്ലിയില്‍ ചേര്‍ന്നത്. ഭീകരാക്രമണത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിലനില്‍ക്കേണ്ട സാഹചര്യമാണെന്ന് പോളിറ്റ് ബ്യൂറോ വിലയിരുത്തി. ഭീകരാക്രമണത്തെ വര്‍ഗീയമായി ദുരുപയോഗം ചെയ്യാന്‍ ചില ശക്തികള്‍ സമൂഹത്തില്‍ ഉയര്‍ന്നു വരുന്നുണ്ടെന്നും രാമചന്ദ്രന്റെ മകളുടെ പ്രതികരണത്തെ പോലും വര്‍ഗീയ വത്കരിക്കാന്‍ ശ്രമം നടന്നെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി വിമര്‍ശിച്ചു
ഭീകര വാദത്തിനെതിരെ ജമ്മു കശ്മീര്‍ ജനത ഒരുമിച്ച് നിന്നപോലെയുള്ള സാഹചര്യം രാജ്യത്ത് നിലക്കണമെന്നും പി ബി വിലയിരുത്തി.ജാതി സെന്‍സസില്‍ വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ടവരുടെ സാമ്പത്തിക സാമൂഹിക അവസ്ഥയാണ് പഠനവിധേയമാക്കേണ്ടതെന്നും എം എ ബേബി പ്രതികരിച്ചു
സംഘടനാപരമായി പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാന കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും സ്വീകരിക്കേണ്ട പ്രവര്‍ത്തനങ്ങളും പി ബി ചര്‍ച്ച വിലയിരുത്തി. വ്യത്യസ്ത ചുമതലകള്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോയിലും കേന്ദ്ര സെക്രട്ടറിയേറ്റിലും കേന്ദ്ര കമ്മിറ്റിയിലും ഉള്‍പ്പെട്ടവര്‍ എങ്ങനെ നിര്‍വഹിക്കണം എന്നതില്‍ അടുത്തമാസം ചേരുന്ന കേന്ദ്ര കമ്മിറ്റി അന്തിമരൂപം നല്‍കും. കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കാനുള്ള പ്രാഥമിക നിര്‍ദ്ദേശങ്ങളും പിബി ചര്‍ച്ച ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here