‘ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടി’, രാഹുലിന്റെ അയോഗ്യത ചർച്ചചെയ്ത് സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ചർച്ചചെയ്ത് ദില്ലിയിൽ ചേർന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം. ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയുടെ ഭാഗമായാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യവും ഇന്ന് ചേർന്ന യോഗം ചർച്ച ചെയ്തു. അതേസമയം അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗം നാളെ ചർച്ച ചെയ്യും. ഇതിന് പുറമേ ത്രിപുര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനവും നാളെ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ ഉണ്ടാകും. രണ്ടുദിവസമായി ദില്ലിയിൽ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗം നാളെയാണ് അവസാനിക്കുക.

അതേസമയം, ജനപ്രതിനിധികളെ ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചാല്‍ ഉടന്‍ അയോഗ്യരാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. സാമൂഹിക പ്രവര്‍ത്തക ആഭ മുരളീധരന്‍ ആണ് ഹര്‍ജി നല്‍കിയത്. ജനപ്രാതിനിധ്യ നിയമത്തിലെ 8(3) ലെ വ്യവസ്ഥ റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here