
24-ാം പാര്‍ട്ടി കോണ്‍ഗ്രസിനായുള്ള സംഘടനാ കരട് റിപ്പോര്‍ട്ട് പൊളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തു. മാര്‍ച്ച് 22-23 തീയതികളില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തിനും അന്തിമരൂപത്തിനുമായി കരട് അവതരിപ്പിക്കും.
ജനസംഖ്യ അടിസ്ഥാനത്തിലുളള മണ്ഡല പുനര്‍ നിര്‍ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് സിപിഐ എം പിബി. പാര്‍ലമെന്റില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയും. രാഷ്ട്രീയും ജനാധിപത്യപരമായും അന്യായവും ഫെഡറല്‍ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമാണ് ഡീലിമിറ്റേഷന്‍.
Also Read: ഹോളി ആഘോഷം; 70 മുസ്ലിം പള്ളികൾ ടാർപോളിൻ കൊണ്ട് മൂടി യുപി സർക്കാർ
വിഷയത്തില്‍ സംസ്ഥാനങ്ങളുമായി സമവായത്തിലെത്തണമെന്നും. ഒരു സംസ്ഥാനത്തിനും ആനുപാതികമായ സീറ്റ് വിഹിതത്തില്‍ കുറവ് സംഭവിക്കരുതെന്നും സിപിഐ എം.
യുഎസ് തീരുവ ഭീഷണിയിൽ മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ. രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ട്രംപുമായി അനുരഞ്ജനത്തിന് ശ്രമിക്കുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും. ഇന്ത്യയിലെ വ്യവസായ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇടപടെല്‍ നടത്തണമെന്നും സിപിഐ എം.
ബിജെപി നേതാക്കളുടെ പ്രകോപന പരാമര്‍ശങ്ങളെ സിപിഐ എം പൊളിറ്റ് ബ്യൂറോ അപലപിച്ചു. സമാധാനപരമായി ഹോളി ആഘോഷിക്കാന്‍ കേന്ദ്രം നടപടികള്‍ സ്വീകരിക്കണമെന്നും പിബി ആവശ്യപ്പെട്ടു.
യുപി മുഖ്യമന്ത്രി ആദിത്യനാഥ് മുസ്ലീങ്ങളെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മന്ത്രിമാരും എംഎല്‍എമാരും പ്രകോപന പരാമര്‍ശങ്ങള്‍ നടത്തുന്നു. മുസ്ലീം സമൂഹത്തെ ഭയപ്പെടുത്താനും സംഘര്‍ഷം സൃഷ്ടിക്കാനുമാണ് സംഘപരിവാർ ശ്രമം നടത്തുന്നതെന്നും പിബി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

