സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം; മണിപ്പൂരും പ്രതിപക്ഷ യോഗവും ചർച്ചയാകും

സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാകും. നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഇന്നലെ പട്നയിൽ ചേർന്ന സംയുക്ത പ്രതിപക്ഷ യോഗം സംബന്ധിച്ച വിശദമായ ചർച്ചകൾ പി.ബിയിൽ ഉണ്ടാകും.

ALSO READ: വിമാനം ‘ഹൈജാക്ക്’ ചെയ്യുന്നതിനെപ്പറ്റി ഫോണില്‍ സംസാരം; 23കാരന്‍ അറസ്റ്റില്‍

ബി.ജെ.പിക്കെതിരെ പരമാവധി സീറ്റുകളിൽ പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യം പ്രതിപക്ഷയോഗം ചർച്ച ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ധാരണ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാന തലത്തിൽ എന്നാണ് സി.പി.ഐ.എം നിലപാട്. മണിപ്പൂർ സംഘർഷം സംബന്ധിച്ചും വിശദമായ ചർച്ചകൾ പി.ബി യോഗത്തിൽ ഉണ്ടാകും. ബംഗാളിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനിടെ നടക്കുന്ന അക്രമങ്ങളും യോഗം ചർച്ച ചെയ്യും.

അതേസമയം, ബിജെപിയെ ഒന്നിച്ചു നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് തീരുമാനമെടുത്തു. ബിഹാറിലെ പട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പതിനാറ് പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു. ജൂലൈ രണ്ടാംവാരം ഹിമാചലിലെ ഷിംലയില്‍വെച്ച് അടുത്ത യോഗം ചേരാനും തീരുമാനിച്ചു.

ALSO READ: റെയ്ഡില്‍ നിന്ന് രക്ഷപ്പെടാന്‍ രണ്ട് കോടി രൂപ അയല്‍വാസിയുടെ ടെറസിലേക്ക് എറിഞ്ഞ് സബ് കളക്ടര്‍

ബിഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍ മുന്‍കൈയെടുത്താണ് യോഗം വിളിച്ചത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എഎപി, സമാജ്വാദി പാര്‍ട്ടി, സിപിഎം, സിപിഐ, ആര്‍ജെഡി, ജെഡിയു, എന്‍സിപി, ശിവസേന (ഉദ്ധവ് താക്കറെ), ജെഎംഎം, പിഡിപി, നാഷനല്‍ കോണ്‍ഫറന്‍സ്, മുസ്ലീം ലീഗ്, ആര്‍എസ്പി, കേരള കോണ്‍ഗ്രസ് (എം) എന്നിവയടക്കം 20 കക്ഷികള്‍ യോഗത്തില്‍ പങ്കെടുത്തു. നാല് മണിക്കൂറാണ് യോഗം നീണ്ടത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാന്‍ യോഗത്തില്‍ തീരുമാനമായി.
തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ചും സീറ്റുകള്‍ സംബന്ധിച്ചും ജൂലൈയില്‍ നടക്കുന്ന യോഗത്തില്‍ തീരുമാനമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys