
സലിം കുമാറിനെ അനുസ്മരിച്ച് എംഎ ബേബി. സലിം കുമാർ വളരെ അടുത്ത സുഹൃത്ത്. പ്രതിഭാ ശാലിയായ അഭിനേതാവ് ആയിരുന്നു സലിംകുമാറെന്നും എംഎ ബേബിയുടെ വാക്കുകൾ. കോൺഗ്രസ് രാഷ്ട്രീയം പറയാൻ മടി കാണിച്ചിട്ടില്ല. കോൺഗ്രസിന് വേണ്ടി എവിടെയും സംസാരിക്കും എന്നാൽ ബേബി ചേട്ടനെതിരെ പ്രസംഗിക്കില്ലെന്ന് ഒരിക്കൽ പറഞ്ഞതായും എം എ ബേബി ഓർമ്മിച്ചെടുക്കുന്നു.
മലയാളികൾക്ക് അങ്ങനെ അത്ര എളുപ്പത്തിൽ മറവിയിലേക്ക് തള്ളാൻ കഴിയാത്ത തരത്തിൽ മലയാള സിനിമയുടെ ഒരു കാലഘട്ടമായി മാറിയ മഹാനടനാണ് സലീം കുമാർ. നടന്റെ വിയോഗത്തിൽ വിതുമ്പുകയാണ് നാടും സിനിമാ ലോകവും. ഉച്ചയ്ക്ക് ശേഷം പറവൂരിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം പിന്നീട് വൈകീട്ടോടെ വീട്ടു വളപ്പിൽ തന്നെ സംസ്കരിക്കും. നിരവധി പേരാണ് അവസാനമായി പ്രിയ നടനെ ഒരു നോക്ക് കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്.
also read; ‘ചെയ്യാൻ നിരവധി കഥാപാത്രങ്ങൾ ബാക്കിവെച്ചാണ് സലിം കുമാർ വിടവാങ്ങിയത്’: സംവിധായകൻ വിഎം വിനു
മിമിക്രിയിലൂടെ കടന്ന് വന്ന് ടെലിവിഷൻ പരിപാടികളിലൂടെ സ്ക്രീനിലേക്ക് എത്തിയ സലീമിനെ കാണാത്ത ഒരു ദിവസം പോലും മലയാളിക്കുണ്ടായിട്ടില്ല. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ ആശുപുത്രിയിൽ പ്രവേശിപ്പിക്കുകയും രാത്രിയോടെ വിട പറയുകയുമായിരുന്നു. ന്യുമോണിയയാണ് മരണ കാരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

