“ബജറ്റിലുള്ളത് മോദി സർക്കാരിൻ്റെ പൊള്ളയായ അവകാശ വാദങ്ങൾ”: രൂക്ഷ വിമർശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ

കേന്ദ്രത്തിൻ്റെ ഇടക്കാല ബജറ്റിനെ രൂക്ഷമായി വിമർശിച്ച് സി പി ഐ എം പൊളിറ്റ് ബ്യൂറോ. കോർപറേറ്റുുകൾക്ക് വേണ്ടിയുള്ള ബജറ്റെന്ന് സി പി ഐ എം ആരോപിച്ചു. മോദി സർക്കാരിൻ്റെ പൊള്ളയായ അവകാശ വാദങ്ങൾ മാത്രമാണ് ബജറ്റിലുള്ളതെന്നും പൊളിറ്റ് ബ്യൂറോ.

ALSO READ: ‘കേന്ദ്ര ബജറ്റില്‍ കണ്ടത് ബി.ജെ.പിയുടെ രാഷ്‌ട്രീയ, സാമൂഹ്യ അജണ്ട മുന്നോട്ടുവെക്കാനുള്ള വ്യഗ്രത’; രൂക്ഷവിമര്‍ശനവുമായി ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി

രാജ്യത്തെ ജനങ്ങൾക്ക് ഒന്നും തന്നെ ഇല്ലാത്ത ബഡ്ജറ്റിനെതിരെ രൂക്ഷ വിമർശനമാണ് സി പി ഐ എം പൊളിറ്റ് ബ്യൂറോ ഉയർത്തുന്നത്. അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക്‌ എതിരായി പ്രവർത്തിക്കുന്ന മോദിസർക്കാരിന്റെ കാലത്തെ സമ്പദ്‌ഘടനയുടെ ഇരുണ്ട ചിത്രം നൽകുന്ന ബജറ്റാണ്‌ ഇതെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ വ്യക്തമാക്കുന്നു. സമ്പന്നരെ കൂടുതൽ സമ്പന്നരും ദരിദ്രരെ കൂടുതൽ ദരിദ്രരും ആക്കിത്തീർക്കുന്ന നയങ്ങളാണ്‌ മോദിസർക്കാരിന്റേത്‌. സർക്കാരിന്റെ വരുമാനം 2023– 24ൽ മുൻവർഷത്തെ അപേക്ഷിച്ച്‌ 13.3 ശതമാനം വർധിച്ചുവെങ്കിലും ധനക്കമ്മി കുറച്ചുകാണിക്കാൻ ചെലവുകൾ ബജറ്റ്‌ വിഹിതത്തെക്കാൾ ചുരുക്കി എന്നും പിബി ചൂണ്ടികാട്ടുന്നു.

ALSO READ: എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് ഉറക്കത്തെ ബാധിക്കുമോ? പഠന റിപ്പോർട്ട് പുറത്ത്

ക്ഷേമപദ്ധതികളുടെയും മൂലധന നിക്ഷേപത്തിന്റെയും വിഹിതം വെട്ടിക്കുറച്ചാണ്‌ മൊത്തം ചെലവ്‌ കുറച്ചത്‌. ഇത്‌ വളർച്ചയെയും സമ്പദ്‌ഘടനയുടെ അടിസ്ഥാനഘടകങ്ങളെയും പ്രതികൂലമായി ബാധിക്കും എന്നും സിപിഐഎം പിബി ആരോപിച്ചു. മൂലധനനിക്ഷേപം നടത്താൻ വായ്‌പ നൽകുമെന്ന പ്രഖ്യാപനം സംസ്ഥാനങ്ങളെ കൂടുതൽ പിഴിയാനാണ്‌. സാമൂഹികനീതി എന്ന പേരിൽ പ്രചാരണം നടത്തുന്ന മോദിസർക്കാരിന്റെ പൊള്ളത്തരം കൂടുതൽ വ്യക്തമാക്കുന്നതാണ്‌ ബജറ്റ്‌. കോർപറേറ്റുകൾക്ക്‌ കൊള്ളലാഭം ലഭ്യമാക്കാൻ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളെയും ഞെരുക്കുന്ന വികസനമാതൃകയാണ്‌ മോദിസർക്കാരിന്റേതെന്നും പിബി ചൂണ്ടിക്കാട്ടി. കാർഷിക മേഖലയെ പൂർണമായും അവഗണിക്കുന്ന ബജറ്റ് എന്നും സി പി ഐ എം വിമർശിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News