
മുൻമന്ത്രിയും യുഡിഎഫ് എംഎൽഎയുമായ ജി സുധാകരൻ സിപിഎം നേതാക്കൾക്കെതിരെയും പാർട്ടിക്കാർക്കെതിരെയും നിരന്തരം നടത്തുന്ന ആക്ഷേപങ്ങൾക്കെതിരെ പുന്നപ്ര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് സിപിഐഎം. ജി സുധാകരന്റെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടയുകയായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി സിപിഐഎമ്മിനെതിരെ വസ്തുതാവിരുദ്ധമായ നിരവധി ആരോപണങ്ങളാണ് സുധാകരൻ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. പ്രതിഷേധ മാർച്ചിനുപിന്നാലെ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്തു.
സിപിഐഎം പ്രവർത്തകരെ സുധാകരൻ്റെ സാന്നിധ്യത്തിൽ കോൺഗ്രസുകാർ തല്ലിയെന്നും ആർ നാസർ പറഞ്ഞു. കള്ളക്കേസ് എടുക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ പറഞ്ഞാൽ പൊലീസ് കള്ളക്കേസ് എടുക്കുമോയെന്നും നാസർ ചോദിച്ചു. കുറെ നാളുകളായി സിപിഐഎം നേതാക്കളെയും പ്രവർത്തകരെയും ആക്ഷേപിക്കുകയാണ് സുധാകരൻ്റെ പണിയെന്നും ഗോവിന്ദൻ മാസ്റ്ററെക്കുറിച്ച് പറയാൻ സുധാകരൻ ആരാണെന്നും അദ്ദേഹം ചോദിച്ചു.
also read :കൈരളി ന്യൂസ് മാധ്യമപ്രവർത്തകൻ ഷാജഹാനെ ‘വർഗീയവാദി’യെന്ന് വിളിച്ച് ജി സുധാകരൻ
അതേസമയം, കൈരളി ന്യൂസിന്റെ മാധ്യമപ്രവർത്തകനെ വർഗീയവാദിയെന്ന വിളിച്ചതിനുപിന്നാലെ സുധാകരനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.കൈരളി ന്യൂസ് – ന്യൂസ് എഡിറ്റർ ഷാജഹാനെയാണ് ജി സുധാകരൻ അധിക്ഷേപിക്കുകയും ശകാരിക്കുകയും ചെയ്തത്. മുൻ എംഎൽഎ എച്ച് സലാമുമായി ബന്ധപ്പെട്ട ചോദ്യം ഉയർന്നതോടെയാണ് അദ്ദേഹം ക്ഷുഭിതനായത്. പിന്നാലെയാണ് റിപ്പോർട്ടറെ വർഗീയവാദിയെന്ന് അധിക്ഷേപിച്ചത്. എച്ച് സലാമിന് വിവരമുണ്ടോ എന്നും സുധാകരൻ വീണ്ടും ആക്ഷേപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

