
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടക വീട്ടിലടക്കം 12 ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയ നടപടിയിൽ പ്രതിഷേധം വീണ്ടും കടുപ്പിക്കാനൊരുങ്ങി സിപിഐഎം. ഇന്ന് എൽഡിഎഫിന്റെ സെക്രട്ടറിയേറ്റിലേക്കുള്ള പ്രതിഷേധ മാർച്ച് നടക്കും. വൈകിട്ട് അഞ്ച് മണിക്കാണ് മാർച്ച്. സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിൽ പന്തളം കൊളുത്തി പ്രകടനവും പ്രതിഷേധത്തിന്റെ ഭാഗമായി നടക്കും. ഇന്നലെ രാവിലെ ആറ് മണിമുതലായിരുന്നു ഇഡിയുടെ റെയ്ഡ്.
ഇതുമായി ബന്ധപ്പെട്ട് സിപിഐഎമ്മിലെ നേതാക്കളടക്കം എണ്ണിയൊലുടുങ്ങാത്ത തരത്തിലുള്ള സിപിഐഎം പ്രവർത്തകരാണ് വലിയ പ്രതിഷേധം സംഘടിപ്പിച്ചത്. എട്ട് മണിക്കൂർ നീണ്ട പരിശോധന നടത്തിയെങ്കിലും ഇഡിക്ക് ഇവിടങ്ങളിൽ നിന്ന് യാതൊന്നും ലഭിച്ചില്ലയെന്നത് ശ്രദ്ധേയമാണ്. പിണറായി വിജയന്റെ വാടകവീട്ടിലടക്കമുള്ള റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് യാതൊരു സംശയവുമില്ലാതെ പറയുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് ഇന്നലെ സംസ്ഥാനത്തൊട്ടാകെ നടന്നത്.
ALSO READ:വി ഡി സതീശന്റേത് കളിയാക്കുന്ന തരത്തിലുള്ള മൗനം, പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടകവീട്ടിലടക്കം നടന്ന ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കൽ
മുഖ്യമന്ത്രി വി ഡി സതീശന്റെ ദില്ലി യാത്രയും ഇ ഡി റെയ്ഡും തമ്മിൽ കൃത്യമായ ബന്ധമുണ്ടെന്ന് മനസിലാക്കാവുന്നതാണ്. ഇന്നലെ ദില്ലിയിലടക്കം സിപിഐഎം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. പ്രതിഷേധിക്കാനെത്തിയ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പോലീസ് അദ്ദേഹത്തെയും മറ്റ് നേതാക്കളെയും വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

