ഇഡി നടപടി രാഷ്ട്രീയ പകപോക്കൽ; കന്യാകുമാരി ജില്ലയിൽ പ്രതിഷേധ പ്രകടനവുമായി സിപിഐഎം

മുഖ്യമന്ത്രി പിണറായി വിജയന് എതിരായ രാഷ്ട്രീയ പകപോക്കലിന്റെ ഭാ​ഗമായ ഇഡി പരിശോധനയ്ക്ക് എതിരെ പ്രതിഷേധം ആളിക്കത്തുന്നു. കന്യാകുമാരിയിലും ഇഡി നടപടിയ്ക്ക് എതിരെ പ്രതിഷേധം ശക്തം. കന്യാകുമാരി ജില്ലയിലെ തക്കലയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് സിപിഐഎം. കന്യാകുമാരി ജില്ലയിലെ സിപിഐഎം എംഎൽഎ ചെല്ലസ്വാമി, മുൻ എം പി ബെല്ലാ‍ർമിൻ എന്നിവർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.

സിഎംആർഎൽ കമ്പനിയും എക്‌സാലോജിക് സ്ഥാപനവും തമ്മിലുള്ള കൺസൾട്ടൻസി ബന്ധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാടകവീട്ടിലടക്കം 12 ഇടങ്ങളിലാണ് ഇഡി നടത്തിയ റെയ്ഡുകളാണ് നടത്തിയത്. മോദി സർക്കാരിന്റെ കീഴിലുള്ള കേന്ദ്ര ഏജൻസികളെ ബിജെപി സർക്കാർ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്നുവെന്നത് വീണ്ടും വ്യക്തമാകുന്ന സാഹചര്യമാണെന്നും സിപിഐഎം ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു.

ALSO READ; ഇ.ഡി വേട്ടയാടലിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി അശോകൻ ചരുവിൽ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര എന്നിവരെല്ലാം കേന്ദ്ര വേട്ടയാടലിനെതിരെ പ്രസ്താവനകളുമായി രംഗത്തുവന്നു വിഷയത്തിൽ പ്രതിഷേധം ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News