
കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ സിപിഐ എം അനുഭാവമുള്ളവരും അല്ലാത്തവരുമായ മുഴുവൻ ജനങ്ങളുടെയും നിർദേശങ്ങൾ സ്വീകരിക്കാൻ സിപിഐ എം. ഇമെയിൽ, വാട്ട്സാപ്പ്, വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയാണ് നിർദേശങ്ങൾ സ്വീകരിക്കുന്നത്. നിലവിൽ puthuvazhikal@gmail.com എന്ന ഇമെയിലിലൂടെയും +91 79947 77168 എന്ന വാട്സാപ്പ് നമ്പറിലൂടെയുമാണ് നിർദേശങ്ങൾ സ്വീകരിക്കുന്നത്. വരും ദിവസങ്ങളിൽ പുതുവഴികൾ എന്ന പേരിൽ വെബ്സൈറ്റും മൊബൈൽ ആപ്പും തയ്യാറാക്കും.
പുതിയ കാലത്ത് സിപിഐ എം മുന്നോട്ടുവെക്കേണ്ട ആശയങ്ങളും പ്രവർത്തന പദ്ധതിയും എന്താകണം എന്നത് സംബന്ധിച്ച് വൈവിധ്യങ്ങളായ അഭിപ്രായങ്ങൾ ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. ഇതിന് തുടർച്ചയായാണ് സിപിഐ എമ്മിന്റെ ഭാവി പ്രവർത്തനങ്ങൾ രൂപപ്പെടുത്താൻ പൊതുജനങ്ങളുടെയും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത്.
തിരുത്തി കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ പൊതുജനങ്ങളുടെ സഹകരണവും സഹായവും സിപിഐ എം അഭ്യർഥിച്ചിട്ടുണ്ട്. നാട്ടിലും വിദേശത്തും ജീവിക്കുന്ന, സിപിഐ എം അനുഭാവമുള്ളവരും അല്ലാത്തവരുമായ മുഴുവൻ മലയാളികളോടും നിർദ്ദേശങ്ങൾ സമർപ്പിക്കാനും. യുവാക്കൾ, വിദ്യാർത്ഥികൾ, യുവതികൾ, ട്രാൻസ് ജൻഡേഴ്സ്, തൊഴിലാളികൾ തുടങ്ങി എല്ലാ മേഖലയിലെ ജനങ്ങളെയും പുതുവഴികൾ വഴി കേൾക്കുവാനാണ് സിപിഐ എം തീരുമാനിച്ചിരിക്കുന്നത്.
എല്ലാ മേഖലയിലെയും ജനങ്ങളെയും പുതുതലമുറയെയും ഇതുവഴി കേൾക്കുകയും അവർ നൽകുന്ന നിർദേശങ്ങളെയും കൂടി പരിഗണിച്ചാകും മുന്നോട്ടുള്ള പ്രവർത്തന പദ്ധതി സിപിഐ എം തയ്യാറാക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

